നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു; അന്ത്യം കരള്‍ രോഗത്തെ തുടര്‍ന്ന്

കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ആലുവയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യൂമോണിയ ബാധിച്ച് നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.20ഓളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ടെങ്കിലും ടെലിവിഷനിലെ കോമഡി ഷോകളിലൂടെയാണ് സുബി ജനപ്രിയയായത്. സിനിമാല, കുട്ടിപ്പട്ടാളം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികളുടെ സുപരിചിതയായ താരമായി മാറിയ സുബി കോമഡി അവതരണങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. […]

കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ആലുവയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യൂമോണിയ ബാധിച്ച് നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
20ഓളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ടെങ്കിലും ടെലിവിഷനിലെ കോമഡി ഷോകളിലൂടെയാണ് സുബി ജനപ്രിയയായത്. സിനിമാല, കുട്ടിപ്പട്ടാളം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികളുടെ സുപരിചിതയായ താരമായി മാറിയ സുബി കോമഡി അവതരണങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം. അച്ഛന്‍: സുരേഷ്. അമ്മ: അംബിക. സഹോദരന്‍: എബി സുരേഷ്.
മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമില്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടികളിലെ മുഖമായി സിബി മാറി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമറിയിക്കുന്ന തരത്തില്‍ മികച്ച പ്രകടനമാണ് സുബി കാഴ്ചവെച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു. കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ, 101 വെഡ്ഡിംഗ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേര്‍സ്, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്റ്‌സ്, ഡിറ്റക്ടീവ് തുടങ്ങി ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Related Articles
Next Story
Share it