നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ ദിലീപ് സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെയാണ് ദിലീപ് തടസ്സ ഹര്‍ജി നല്‍കിയിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് ഇറക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം കേരള ഹൈക്കോടതി നേരെത്തെ തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന […]

ന്യൂഡെല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെയാണ് ദിലീപ് തടസ്സ ഹര്‍ജി നല്‍കിയിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് ഇറക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു.

വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം കേരള ഹൈക്കോടതി നേരെത്തെ തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന പല മൊഴികളും രേഖപ്പെടുത്തിയില്ല എന്നുമാണ് നടിയുടെ ആരോപണം.

Actress abduction case: Actor Dileep to move SC against Kerala Govt's plea

Related Articles
Next Story
Share it