നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ വിസ്തരിച്ചു

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ കോടതി വിസ്തരിച്ചു. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെയാണ് വിസ്തരിച്ചത്. വിപിന്‍ലാലിന്റെ വിസ്താരം പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതി പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു. അഞ്ച് ദിവസം കൊണ്ടാണ് വിസ്താരം പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച വിസ്താരം വൈകിട്ട് 6.10നാണ് പൂര്‍ത്തിയാക്കിയത്. നടിയെ അക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനാണ് വിപിന്‍ലാലിനെ കൂടുതല്‍ സമയം വിസ്തരിച്ചത്. ഗോവയിലെ ഹോട്ടല്‍ ജീവനക്കാരനായ സാക്ഷികളെ ബുധനാഴ്ച വിസ്തരിക്കും. കുറ്റകൃത്യത്തിന് ശേഷം കേസിലെ മുഖ്യപ്രതിയായ […]

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ കോടതി വിസ്തരിച്ചു. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെയാണ് വിസ്തരിച്ചത്. വിപിന്‍ലാലിന്റെ വിസ്താരം പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതി പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു. അഞ്ച് ദിവസം കൊണ്ടാണ് വിസ്താരം പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച വിസ്താരം വൈകിട്ട് 6.10നാണ് പൂര്‍ത്തിയാക്കിയത്.
നടിയെ അക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനാണ് വിപിന്‍ലാലിനെ കൂടുതല്‍ സമയം വിസ്തരിച്ചത്. ഗോവയിലെ ഹോട്ടല്‍ ജീവനക്കാരനായ സാക്ഷികളെ ബുധനാഴ്ച വിസ്തരിക്കും. കുറ്റകൃത്യത്തിന് ശേഷം കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഗോവയിലെ ഹോട്ടലില്‍ തങ്ങിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഹോട്ടല്‍ ജീവനക്കാരെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കേസിന്റെ വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ദേശം,

Related Articles
Next Story
Share it