യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടി.ടി.ഇ വിനോദ് പുലിമുരുകനിലടക്കം അഭിനയിച്ച നടന്‍

പാലക്കാട്: ഒഡീഷ സ്വദേശിയായ യാത്രക്കാരന്‍ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടി.ടി.ഇ കെ. വിനോദ് 14ലേറെ മലയാള സിനിമകളില്‍ സാന്നിധ്യമറിയിച്ച നടന്‍ കൂടിയാണ്. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ വിനോദ് തന്റെ സഹപാഠി കൂടിയായ ആഷിഖ് അബുവിന്റെ, മമ്മൂട്ടി നായകനായ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. മോഹന്‍ലാലിനൊപ്പവും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പുലിമുരുകന്‍, മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, ഒപ്പം എന്നീ ചിത്രങ്ങളിലാണ് ലാലിനൊപ്പം അഭിനയിച്ചത്. ഹൗ ഓള്‍ഡ് ആര്‍ യൂ, വിക്രമാദിത്യന്‍, ജോസഫ്, നല്ല […]

പാലക്കാട്: ഒഡീഷ സ്വദേശിയായ യാത്രക്കാരന്‍ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടി.ടി.ഇ കെ. വിനോദ് 14ലേറെ മലയാള സിനിമകളില്‍ സാന്നിധ്യമറിയിച്ച നടന്‍ കൂടിയാണ്. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ വിനോദ് തന്റെ സഹപാഠി കൂടിയായ ആഷിഖ് അബുവിന്റെ, മമ്മൂട്ടി നായകനായ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. മോഹന്‍ലാലിനൊപ്പവും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പുലിമുരുകന്‍, മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, ഒപ്പം എന്നീ ചിത്രങ്ങളിലാണ് ലാലിനൊപ്പം അഭിനയിച്ചത്. ഹൗ ഓള്‍ഡ് ആര്‍ യൂ, വിക്രമാദിത്യന്‍, ജോസഫ്, നല്ല നിലാവുള്ള രാത്രി തുടങ്ങിയ ചിത്രങ്ങളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു. വിനോദിന്റെ മരണവിവരം അറിഞ്ഞ് ഞെട്ടിയെന്നാണ് നിര്‍മ്മാതാവായ സാന്ദ്രാ തോമസ് പ്രതികരിച്ചത്.
ഇന്നലെ വൈകിട്ട് ഏഴരയോടെ എറണാകുളം-പട്ന എക്സ്പ്രസില്‍ നിന്നാണ് വിനോദിനെ തള്ളിയിട്ട് കൊന്നത്. തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയില്‍ വെച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വിനോദിനെ, ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിടുകയായിരുന്നു. ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി. കോച്ചിലെ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടിയത്.

Related Articles
Next Story
Share it