നടന്‍ വി.പി. ഖാലിദ് അന്തരിച്ചു

കൊച്ചി: മറിമായം എന്ന ഹാസ്യാത്മക സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നാടക, സിനിമാ നടന്‍ വി.പി. ഖാലിദ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ലൊക്കേഷനിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. കൊച്ചിന്‍ നാഗേഷ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ എന്നിവര്‍ മക്കളാണ്.

കൊച്ചി: മറിമായം എന്ന ഹാസ്യാത്മക സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നാടക, സിനിമാ നടന്‍ വി.പി. ഖാലിദ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ലൊക്കേഷനിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്.
കൊച്ചിന്‍ നാഗേഷ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it