സൈക്കിളോടിച്ച് വോട്ട് ചെയ്യാനെത്തി നടന്‍ വിജയ്; ഇന്ധന വില വര്‍ധനവിലെ പ്രതിഷേധമാണെന്ന് സോഷ്യല്‍ മീഡിയ; പോളിംഗ് ബൂത്ത് വീടിനടുത്തായത് കെണ്ടാണ് സൈക്കിളില്‍ വന്നതെന്ന് മാനേജര്‍
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനിടെ വോട്ട് രേഖപ്പെടുത്താനെത്തിയ നടന്‍ വിജയുടെ സൈക്കിള്‍ യാത്ര ചര്‍ച്ചയാകുന്നു. സൈക്കിള്‍ ചവിട്ടിയാണ് താരം പോളിംഗ് ബൂത്തിലെത്തിയത്. ചിത്രം പ്രചരിച്ചതോടെ വിവിധ ഊഹാപോഹങ്ങളും ഇതോടൊപ്പം പ്രചരിച്ചു. രാജ്യത്തെ ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് താരത്തിന്റെ നീക്കമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. അതേസമയം പ്രചരണത്തില്‍ വിശദീകരണവുമായി താരത്തിന്റെ […]

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനിടെ വോട്ട് രേഖപ്പെടുത്താനെത്തിയ നടന്‍ വിജയുടെ സൈക്കിള്‍ യാത്ര ചര്‍ച്ചയാകുന്നു. സൈക്കിള്‍ ചവിട്ടിയാണ് താരം പോളിംഗ് ബൂത്തിലെത്തിയത്. ചിത്രം പ്രചരിച്ചതോടെ വിവിധ ഊഹാപോഹങ്ങളും ഇതോടൊപ്പം പ്രചരിച്ചു. രാജ്യത്തെ ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് താരത്തിന്റെ നീക്കമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്.
ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
അതേസമയം പ്രചരണത്തില്‍ വിശദീകരണവുമായി താരത്തിന്റെ മാനേജര്‍ രംഗത്തെത്തി. വീടിന്റെ അടുത്തായതു കൊണ്ടാണ് അദ്ദേഹം സൈക്കിളില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചതെന്നും മറ്റു വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും വിജയുടെ മാനേജറായ റിയാസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.