നടന്‍ സുരേഷ് ഗോപിയെ ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: സിനിമാ നടനും മുന്‍ രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് സുരേഷ് ഗോപിക്ക് പാര്‍ട്ടിയുടെ പ്രധാന ചുമതല തന്നെ ലഭിച്ചത്. പ്രസിഡണ്ടും മുന്‍ പ്രസിഡണ്ടുമാരും ജനറല്‍ സെക്രട്ടറിമാരെയും മാത്രം കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന രീതി സുരേഷ് ഗോപിക്ക് വേണ്ടി മാറ്റുകയായിരുന്നു. പലപ്പോഴും ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴും തന്റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. സുരേഷ് ഗോപിയുടെ ജനപ്രീതി മുതലാക്കി കേരളത്തില്‍ ശക്തി വര്‍ധിപ്പിക്കാമെന്ന […]

തിരുവനന്തപുരം: സിനിമാ നടനും മുന്‍ രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് സുരേഷ് ഗോപിക്ക് പാര്‍ട്ടിയുടെ പ്രധാന ചുമതല തന്നെ ലഭിച്ചത്. പ്രസിഡണ്ടും മുന്‍ പ്രസിഡണ്ടുമാരും ജനറല്‍ സെക്രട്ടറിമാരെയും മാത്രം കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന രീതി സുരേഷ് ഗോപിക്ക് വേണ്ടി മാറ്റുകയായിരുന്നു. പലപ്പോഴും ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴും തന്റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. സുരേഷ് ഗോപിയുടെ ജനപ്രീതി മുതലാക്കി കേരളത്തില്‍ ശക്തി വര്‍ധിപ്പിക്കാമെന്ന കണക്കുകൂട്ടലാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചത് നിര്‍ണായകമായി. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത സമിതിയാണ് കോര്‍ കമ്മിറ്റി. അതിലേക്കാണ് ഇപ്പോള്‍ യാതൊരു വിധത്തിലുള്ള മറ്റ് പദവികളും ഇല്ലാതെ സുരേഷ് ഗോപി എത്തുന്നത്.

Related Articles
Next Story
Share it