ആദ്യ എസ്എഫ്‌ഐക്കാരനും പിന്നീട് കെ എസ് യുക്കാരനുമായിരുന്നു; ബുദ്ധി വെച്ചപ്പോള്‍ എബിവിപിക്കാരനായതാണ്: മറുപടിയുമായി നടന്‍ ശ്രീനിവാസന്‍

കൊച്ചി: രാഷ്ട്രീയത്തില്‍ നിലപാടില്ലെന്ന് പരിഹസിച്ച സിപിഎം േനതാവ് പി ജയരാജന് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. ആദ്യ എസ്എഫ്‌ഐക്കാരനും പിന്നീട് കെ എസ് യുക്കാരനും പിന്നീട് ബുദ്ധി വെച്ചപ്പോള്‍ എബിവിപിക്കാരനായതാണെന്നുമാണ് ശ്രീനിവാസന്റെ മറുപടി. കഴിഞ്ഞ ദിവസം ട്വന്റി ട്വന്റി സംഘടനയ്്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ശ്രീനിവാസനെ വിമര്‍ശിച്ച് കൊണ്ട് പി ജയരാജന്‍ രംഗത്തെത്തിയത്. ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലെന്നും ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന ആളാണ് ശ്രീനിവാസനെന്നും നേരത്തെ എസ്എഫ്‌ഐക്കാരനും പിന്നീട് എബിവിപിക്കാരനുമായിരുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു […]

കൊച്ചി: രാഷ്ട്രീയത്തില്‍ നിലപാടില്ലെന്ന് പരിഹസിച്ച സിപിഎം േനതാവ് പി ജയരാജന് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. ആദ്യ എസ്എഫ്‌ഐക്കാരനും പിന്നീട് കെ എസ് യുക്കാരനും പിന്നീട് ബുദ്ധി വെച്ചപ്പോള്‍ എബിവിപിക്കാരനായതാണെന്നുമാണ് ശ്രീനിവാസന്റെ മറുപടി. കഴിഞ്ഞ ദിവസം ട്വന്റി ട്വന്റി സംഘടനയ്്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ശ്രീനിവാസനെ വിമര്‍ശിച്ച് കൊണ്ട് പി ജയരാജന്‍ രംഗത്തെത്തിയത്.

ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലെന്നും ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന ആളാണ് ശ്രീനിവാസനെന്നും നേരത്തെ എസ്എഫ്‌ഐക്കാരനും പിന്നീട് എബിവിപിക്കാരനുമായിരുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു പിജെയുടെ വിമര്‍ശനം. അതിന് മറുപടിയായിട്ടാണ് അദ്ദേഹം രംഗത്തെത്തിയത്. അല്‍പം പോലും ബുദ്ധിയില്ലാത്ത സമയത്ത് താന്‍ എസ്എഫ്ഐയോട് ആഭിമുഖ്യമുള്ളവനായിരുന്നു. കുറച്ച് കൂടി ബുദ്ധി വെച്ചപ്പോള്‍ താന്‍ കെഎസ്യുക്കാരനായി. കുറച്ചു കൂടി ബുദ്ധി വെച്ചപ്പോള്‍ താന്‍ ഒരു എബിവിപിക്കാരനായി. എന്നാല്‍ ഇപ്പോള്‍ സാമാന്യ ബുദ്ധി വെച്ചപ്പോള്‍ ട്വന്റി ട്വന്റിക്കാരനായി. ഇനി തോന്നിയാല്‍ ഇതില്‍ നിന്നും മാറും. അദ്ദേഹം പറഞ്ഞു.

മാത്രമല്ല ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് എത്ര പാര്‍ട്ടിയിലും ചേരാമെന്നും ഇതെല്ലാം വെറും താല്‍ക്കാലികം മാത്രമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Related Articles
Next Story
Share it