ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല; കേരള മുഖ്യമന്ത്രിയുടെ ട്വീറ്റിന് കയ്യടിച്ച് തമിഴ് നടന് സിദ്ധാര്‍ഥ്
മുംബൈ: കേരള മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കയ്യടിച്ച് തമിഴ് നടന് സിദ്ധാര്‍ഥ്. ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ഥിന്റെ പ്രശംസ. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സംസ്ഥാനത്ത് മെയ് 8 മുതല്‍ 16 വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. 'ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം […]

മുംബൈ: കേരള മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കയ്യടിച്ച് തമിഴ് നടന് സിദ്ധാര്‍ഥ്. ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ഥിന്റെ പ്രശംസ. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സംസ്ഥാനത്ത് മെയ് 8 മുതല്‍ 16 വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.
'ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. ഇത് പങ്കുവച്ചുകൊണ്ടാണ് സിദ്ധാര്‍ഥിന്റെ പ്രശംസ.
കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ പാളിച്ചകളെ വിമര്‍ശിച്ചുകൊണ്ടുള്ള സിദ്ധാര്‍ഥിന്റെ ട്വീറ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ തമിഴ്നാട് ബിജെപി പ്രവര്‍ത്തകര്‍ നടന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി വധഭീഷണി മുഴക്കിയതൊക്കെ വാര്‍ത്തയായിരുന്നു, പോലിസ് നടന് സംരക്ഷണം നല്കാന് തയ്യാറായെങ്കിലും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നും അതിനാല്‍ തനിക്ക് സംരക്ഷണം വേണ്ടന്നും നടന് അറിയിക്കുകയായിരുന്നു.