പീഡനക്കേസ് പ്രതിയായ നടന്‍ ഷിയാസ് കരീമിനെ ചെന്നൈയില്‍ നിന്ന് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചു

കാഞ്ഞങ്ങാട്: പടന്ന സ്വദേശിനിയായ 32കാരിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ ഷിയാസ് കരീമിനെ ചെന്നൈയില്‍ നിന്ന് ഇന്നലെ രാത്രി ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചു. ചെന്നൈയില്‍ കസ്റ്റംസിന്റെ പിടിയിലായ ഷിയാസിനെ ചന്തേര സി.ഐ എം മനുരാജ്, എസ്.ഐ എം.വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഷിയാസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും. എറണാകുളത്ത് ജിമ്മില്‍ ട്രെയിനറായിരുന്ന പടന്ന സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി […]

കാഞ്ഞങ്ങാട്: പടന്ന സ്വദേശിനിയായ 32കാരിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ ഷിയാസ് കരീമിനെ ചെന്നൈയില്‍ നിന്ന് ഇന്നലെ രാത്രി ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചു. ചെന്നൈയില്‍ കസ്റ്റംസിന്റെ പിടിയിലായ ഷിയാസിനെ ചന്തേര സി.ഐ എം മനുരാജ്, എസ്.ഐ എം.വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഷിയാസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും. എറണാകുളത്ത് ജിമ്മില്‍ ട്രെയിനറായിരുന്ന പടന്ന സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി ഷിയാസ് പീഡിപ്പിച്ചെന്നാണ് കേസ്.
ഗള്‍ഫിലായിരുന്ന ഷിയാസിനെതിരെ ചന്തേര പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷിയാസ് ചെറുവത്തൂരിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിക്കുകയും 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. എറണാകുളത്തെ ലോഡ്ജില്‍ വെച്ചും മൂന്നാറില്‍വെച്ചും യുവതി പീഡനത്തിനിരയായെന്നും പരാതിയിലുണ്ട്. ചെറുവത്തൂരിലെയും എറണാകുളത്തെയും ഹോട്ടലുകളില്‍ നിന്ന് സി.സി.ടി വി ദൃശ്യങ്ങളും താമസിച്ചതിന്റെ രേഖകളും പൊലീസ് ശേഖരിച്ചിരുന്നു. യുവതി കൈമാറിയ അഞ്ചുലക്ഷം രൂപയുടെ ബാങ്ക് രേഖകളും കണ്ടെത്തി. അതിനിടെ ഷിയാസിന് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കപ്പെടുന്ന ഷിയാസിന് ജാമ്യത്തിലിറങ്ങാനാകും.

Related Articles
Next Story
Share it