അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും; അതുവരെ അറസ്റ്റുണ്ടാകില്ല

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ ഇട്ടതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് െൈഹെക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റുണ്ടാകില്ല. വെള്ളിയാഴ്ച വരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, അറസ്റ്റ് തടഞ്ഞുകൊണ്ട് രേഖാമൂലമുള്ള ഉത്തരവ് ഹൈക്കോടതിയില്‍ നിന്ന് വന്നിട്ടില്ല. കേസ് അപഹാസ്യമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ […]

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ ഇട്ടതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് െൈഹെക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റുണ്ടാകില്ല. വെള്ളിയാഴ്ച വരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, അറസ്റ്റ് തടഞ്ഞുകൊണ്ട് രേഖാമൂലമുള്ള ഉത്തരവ് ഹൈക്കോടതിയില്‍ നിന്ന് വന്നിട്ടില്ല. കേസ് അപഹാസ്യമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുമായി വരുന്നത്. മുഖ്യമന്ത്രിക്കും പിന്നീട് പോലീസിനും നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കാര്യം ബാലചന്ദ്രകുമാര്‍ പറയുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

Related Articles
Next Story
Share it