രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് ചെന്നൈ കാവേരി ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകളുടെ ഭാഗമായാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് രജനികാന്തുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ഡിസംബറിലും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെയും തുടര്‍ന്നായിരുന്നു അന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണ്ണാത്തെയാണ് രജനികാന്തിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം.

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് ചെന്നൈ കാവേരി ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകളുടെ ഭാഗമായാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് രജനികാന്തുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ ഡിസംബറിലും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെയും തുടര്‍ന്നായിരുന്നു അന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണ്ണാത്തെയാണ് രജനികാന്തിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം.

Related Articles
Next Story
Share it