മലയാള സിനിമയില്‍ ചിരിയുടെ സാന്നിധ്യമായി തീര്‍ന്ന നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: നാട്ടുകാരന്‍ അമ്മാവനും ചേട്ടനും അയല്‍ക്കാരനുമൊക്കെയായി മലയാള സിനിമയില്‍ ചിരിയുടെ സാന്നിധ്യമായി തീര്‍ന്ന നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാലരയോടെ കോട്ടയത്ത് വെച്ചാണ് അന്ത്യം. മൂന്ന് മണിക്ക് ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം മരണം സംഭവിച്ചു. ഹൃദയാഘാതമാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കോട്ടയം പ്രദീപ് ഐ.വി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന […]

കോട്ടയം: നാട്ടുകാരന്‍ അമ്മാവനും ചേട്ടനും അയല്‍ക്കാരനുമൊക്കെയായി മലയാള സിനിമയില്‍ ചിരിയുടെ സാന്നിധ്യമായി തീര്‍ന്ന നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാലരയോടെ കോട്ടയത്ത് വെച്ചാണ് അന്ത്യം. മൂന്ന് മണിക്ക് ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം മരണം സംഭവിച്ചു. ഹൃദയാഘാതമാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കോട്ടയം പ്രദീപ് ഐ.വി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. ചെറിയ വേഷങ്ങളിലായിരുന്നു അഭിനയിച്ചിരുന്നതെങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
2010ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത 'വിണ്ണെ താണ്ടി വാരുവായ' എന്ന തമിഴ് ചിത്രമാണ് കോട്ടയം പ്രദീപിന്റെ കരിയര്‍ മാറ്റിമറിച്ചത്. ഇതില്‍ ഇദ്ദേഹം അവതരിപ്പിച്ച മലയാളിയായ തൃഷയുടെ അമ്മാവന്‍ കഥാപാത്രവും അതിലെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു.
'തട്ടത്തിന്‍ മറയത്തിലെ' പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ആമേന്‍, വടക്കന്‍ സെല്‍ഫി, സെവന്‍ത്‌ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, തോപ്പില്‍ ജോപ്പന്‍, ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികള്‍, ജമ്‌നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. 2020ല്‍ പുറത്തിറങ്ങിയ 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. പത്താം വയസ്സില്‍ എന്‍.എന്‍.പിള്ളയുടെ 'ഈശ്വരന്‍ അറസ്റ്റില്‍' എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ചിരുന്നു.
ഭാര്യ: മായ. മക്കള്‍: വിഷ്ണു, വൃന്ദ. സംസ്‌കാരം വൈകീട്ട് നാലിന് കുമാരനെല്ലൂര്‍ വീട്ടുവളപ്പില്‍ നടക്കും.

Related Articles
Next Story
Share it