നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു
തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നടന്‍ കൊല്ലം സുധി മരിച്ചു. പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് സുധിയും സംഘവും മടങ്ങിയ കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. സുധിയോടൊപ്പം ഉണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആസ്പത്രിയിലേക്ക് മാറ്റി. മുന്‍ സീറ്റിലാണ് കൊല്ലം സുധി യാത്ര ചെയ്തിരുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും […]

തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നടന്‍ കൊല്ലം സുധി മരിച്ചു. പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് സുധിയും സംഘവും മടങ്ങിയ കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. സുധിയോടൊപ്പം ഉണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആസ്പത്രിയിലേക്ക് മാറ്റി. മുന്‍ സീറ്റിലാണ് കൊല്ലം സുധി യാത്ര ചെയ്തിരുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങള്‍ ആംബുലന്‍സ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചിരുന്നു.
കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണം എന്നാണ് നിഗമനം. എയര്‍ബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെടുത്തത്. ഡ്രൈവറെ പുറത്തിറക്കി കസേരയിലിരുത്തി. അപ്പോഴേക്കും കുറേപ്പേര്‍ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലന്‍സിലാക്കിയാണ് ആസ്പത്രിയിലേക്ക് മാറ്റിയത്.
2015ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സുധി സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ടെലിവിഷന്‍ കോമഡി ഷോകളിലൂടെ കുടുംബപ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് സുധി.
ഏറെ പ്രതിസന്ധികള്‍ അതിജീവിച്ച് മലയാളികളെ കുടുകുടേ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. പതിനാറാം വയസിലാണ് കൊല്ലം സുധി മിമിക്രി രംഗത്തെത്തിയത്. പാട്ടായിരുന്നു ആദ്യം. അതാണ് മിമിക്രിയിലേക്ക് വഴിത്തിരിച്ചത്. മുണ്ടക്കല്‍ വിനോദ്, ഷോബി തിലകന്‍, ഷമ്മി തിലകന്‍ എന്നിങ്ങനെയുള്ളവരുടെ ടീമിലാണ് ആദ്യം പ്രവര്‍ത്തിച്ചത്. സുരേഷ് ഗോപിയെയും ജഗദീഷീനെയും നന്നായി അനുകരിക്കുമായിരുന്നു. നാല്‍പത് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോമഡി സ്റ്റാര്‍സ്, കോമഡി ഫെസ്റ്റിവല്‍ തുടങ്ങിയവയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. രേണുവാണ് ഭാര്യ. ആദ്യ ഭാര്യ ഒന്നര വയസുള്ള മകനെ സുധിക്ക് നല്‍കി മറ്റൊരാളുടെ കൂടി പോയിരുന്നു. തുടര്‍ന്ന് മകനെയും കൊണ്ട് സ്റ്റേജ് ഷോകളില്‍ പോയതെല്ലാം സുധി ഒരു ഷോയില്‍ തുറന്ന് പറഞ്ഞിരുന്നു. സുധി സ്റ്റേജില്‍ കയറുമ്പോള്‍ സ്റ്റേജിന് പിന്നില്‍ അവനെ ഉറക്കിക്കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസൊക്കെ ആയപ്പോള്‍ മോന്‍ കര്‍ട്ടന്‍ പിടിക്കാന്‍ തുടങ്ങി. പിന്നീടാണ് രേണുവിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്.