ഇന്ത്യയില്‍ 5ജി നെറ്റ്വര്‍ക്ക് വരുന്നതിനെതിരെ ബോളിവുഡ് നടി ജൂഹി ചൗള കോടതിയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 5ജി നെറ്റ് വര്‍ക്ക് സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള കോടതിയില്‍. ഡെല്‍ഹി ഹൈക്കോടതിയിലാണ് നടി ഇതു സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന താരം 5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയ്ക്ക് എതിരല്ല. എന്നാല്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണ്. 5 ജി സാങ്കേതിക വിദ്യ […]

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 5ജി നെറ്റ് വര്‍ക്ക് സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള കോടതിയില്‍. ഡെല്‍ഹി ഹൈക്കോടതിയിലാണ് നടി ഇതു സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന താരം 5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സാങ്കേതിക വിദ്യയ്ക്ക് എതിരല്ല. എന്നാല്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണ്. 5 ജി സാങ്കേതിക വിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദേശിക്കണം. റേഡിയോ ഫ്രീക്വന്‍സി വികിരണത്തെക്കുറിച്ചുള്ള സ്വന്തം ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഈ ഹര്‍ജി സമര്‍പ്പിക്കുന്നത്. ഹര്‍ജിയില്‍ പറഞ്ഞു.

അതേസമയം വിഷയം പരിഗണിച്ച ജസ്റ്റിസ് സി. ഹരിശങ്കര്‍ കേസില്‍ നിന്ന് പിന്മാറി. ഹര്‍ജി കോടതിയുടെ മറ്റൊരു ബെഞ്ചിന് വിട്ടു. കേസില്‍ ജൂണ്‍ രണ്ടിന് കോടതി വീണ്ടും വാദം കേള്‍ക്കും.

Related Articles
Next Story
Share it