തമിഴ് സിനിമ വാണ നായകനും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്ത് വിടവാങ്ങി

ചെന്നൈ: ഏറെക്കാലം തമിഴ് സിനിമവാണ നായക നടനും ഡി.എം.ഡി.കെ സ്ഥാപകനുമായ വിജയകാന്ത് വിടവാങ്ങി. 71 വയസായിരുന്നു. കോവിഡ് ബാധിതനായി ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. നവംബര്‍ 20നാണ് വിജയകാന്തിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയെങ്കിലും ചൊവ്വാഴ്ച പരിശോധനയ്ക്കായി വിജയകാന്തിനെ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം ആരോഗ്യവാനാണെന്നും പരിശോധനകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുമെന്നും പാര്‍ട്ടി അറിയിച്ചിരുന്നുവെങ്കിലും ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു.എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയില്‍ സൂപ്പര്‍താരമായി […]

ചെന്നൈ: ഏറെക്കാലം തമിഴ് സിനിമവാണ നായക നടനും ഡി.എം.ഡി.കെ സ്ഥാപകനുമായ വിജയകാന്ത് വിടവാങ്ങി. 71 വയസായിരുന്നു. കോവിഡ് ബാധിതനായി ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. നവംബര്‍ 20നാണ് വിജയകാന്തിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയെങ്കിലും ചൊവ്വാഴ്ച പരിശോധനയ്ക്കായി വിജയകാന്തിനെ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം ആരോഗ്യവാനാണെന്നും പരിശോധനകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുമെന്നും പാര്‍ട്ടി അറിയിച്ചിരുന്നുവെങ്കിലും ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയില്‍ സൂപ്പര്‍താരമായി തിളങ്ങിയിരുന്ന വിജയകാന്തിനെ ക്യാപ്റ്റന്‍ എന്നാണ് ആരാധകര്‍ സംബോധന ചെയ്തിരുന്നത്. ഡി.എം.ഡി.കെ (ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപക നേതാവായ അദ്ദേഹം രണ്ട് തവണ തമിഴ്‌നാട് നിയമസഭാംഗമായിരുന്നു. തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്നു. 1952 ഓഗസ്റ്റ് 25ന് മധുരയിലാണ് വിജയകാന്തിന്റെ ജനനം. വിജയരാജ് അളഗര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. വില്ലനായി വേഷമിട്ട അദ്ദേഹം സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ നായകനായി. ഒടുവില്‍ ക്യാപ്റ്റന്‍ എന്ന പേരിലും വിജയകാന്ത് സിനിമാ ലോകത്ത് പ്രശസ്തനായി. ഹിന്ദിയിലും മലയാളത്തിലുമടക്കം വിജയകാന്ത് നായകനായ സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഹോണസ്റ്റ് രാജ്, തമിഴ് സെല്‍വന്‍, വല്ലരശ്, ത്യാഗം, പേരരശ്, വിശ്വനാഥന്‍ രാമമൂര്‍ത്തി, സിമ്മസനം, രാജ്യം, ദേവന്‍, രാമണ, തെന്നവന്‍, സുദേശി, ധര്‍മപുരി, ശബരി, അരശങ്കം, എങ്കള്‍ അണ്ണ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു.
ഭാര്യ: പ്രേമലത. മക്കള്‍: ഷണ്‍മുഖ പാണ്ഡ്യന്‍, വിജയപ്രഭാകരന്‍.

Related Articles
Next Story
Share it