ചെങ്കോട്ടയിലെ സംഘര്‍ഷം: നടന്‍ ദീപ് സിദ്ദു അറസ്റ്റില്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ വെച്ചാണ് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. സിദ്ദുവിനെയും മറ്റു മൂന്നുപേരെയും കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധ ട്രാക്ടര്‍ റാലിക്കിടെയാണ് സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചെങ്കോട്ടയില്‍ കടന്ന് പതാക ഉയര്‍ത്തിയത്. ദീപ് […]

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ വെച്ചാണ് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. സിദ്ദുവിനെയും മറ്റു മൂന്നുപേരെയും കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധ ട്രാക്ടര്‍ റാലിക്കിടെയാണ് സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചെങ്കോട്ടയില്‍ കടന്ന് പതാക ഉയര്‍ത്തിയത്. ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമമെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നു.
ഒളിവില്‍ പോയ ദീപ് സിദ്ദുവിനെതിരെ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടയിലും സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ വിഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒളിസങ്കേതത്തില്‍ സ്വയം ചിത്രീകരിച്ച വിഡിയോകള്‍ വിദേശത്തുള്ള സുഹൃത്തിന് അയച്ചു കൊടുത്തെന്നാണ് പൊലീസിന്റെ നിഗമനം.

Related Articles
Next Story
Share it