നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു; അറംപറ്റി എട്ട് മണിക്കൂര്‍ മുമ്പ് പോസ്റ്റ് ചെയ്ത എഫ്ബി കുറിപ്പ്

തിരുവനന്തപുരം: ചലചിത്ര നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് ഇടുക്കി മലങ്കര ഡാമില്‍ കുളിക്കാന്‍ വേണ്ടി ഇറങ്ങിയപ്പോഴായിരുന്നു അപകടത്തില്‍പെട്ടത്. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാവാട, തെളിവ് തുടങ്ങി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ജലാശയത്തിലെ കയത്തിലേക്ക് വീണാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേര്‍ന്ന് അനില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. […]

തിരുവനന്തപുരം: ചലചിത്ര നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് ഇടുക്കി മലങ്കര ഡാമില്‍ കുളിക്കാന്‍ വേണ്ടി ഇറങ്ങിയപ്പോഴായിരുന്നു അപകടത്തില്‍പെട്ടത്. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാവാട, തെളിവ് തുടങ്ങി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു.

ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ജലാശയത്തിലെ കയത്തിലേക്ക് വീണാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേര്‍ന്ന് അനില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സച്ചിയുടെ ഫോട്ടോ എഫ് ബി കവര്‍ ഫോട്ടോ ആക്കി ഇട്ട ശേഷം 'ഞാന്‍ മരിക്കുവോളം എന്റെ എഫ് ബി ചിത്രം സച്ചിയേട്ടനാകും' എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ അറംപറ്റുകയായിരുന്നു.

Related Articles
Next Story
Share it