ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തം; ഡോ. ഫക്രുദ്ദീന്‍ കുനിലിന് റോട്ടറിയുടെ ഡബിള്‍ മേജര്‍ ബഹുമതി

കാസര്‍കോട്: സാമൂഹ്യ-ജീവകാരുണ്യ-സേവന മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് കുനില്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. ഫക്രുദ്ദീന്‍ കുനിലിന് റോട്ടറി ക്ലബ്ബിന്റെ അംഗീകാരം. റോട്ടറി ക്ലബ്ബ് ഓഫ് മംഗളൂരിന്റെ അംഗമായ ഫക്രുദ്ദീന്‍ കുനില്‍ നിരവധി വര്‍ഷങ്ങളായി റോട്ടറി ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി വരുന്നു. അന്താരാഷ്ട്ര തലത്തില്‍ പോളിയോ, വസൂരി പോലുള്ള മാരകരോഗങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനും ചികിത്സക്കും റോട്ടറി ഇന്റര്‍നാഷണല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 25000 ഡോളര്‍ (ഇരുപത് ലക്ഷത്തില്‍പരം രൂപ) സംഭാവന നല്‍കി ഡബിള്‍ മേജര്‍ ഡോണര്‍ […]

കാസര്‍കോട്: സാമൂഹ്യ-ജീവകാരുണ്യ-സേവന മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് കുനില്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. ഫക്രുദ്ദീന്‍ കുനിലിന് റോട്ടറി ക്ലബ്ബിന്റെ അംഗീകാരം. റോട്ടറി ക്ലബ്ബ് ഓഫ് മംഗളൂരിന്റെ അംഗമായ ഫക്രുദ്ദീന്‍ കുനില്‍ നിരവധി വര്‍ഷങ്ങളായി റോട്ടറി ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി വരുന്നു. അന്താരാഷ്ട്ര തലത്തില്‍ പോളിയോ, വസൂരി പോലുള്ള മാരകരോഗങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനും ചികിത്സക്കും റോട്ടറി ഇന്റര്‍നാഷണല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 25000 ഡോളര്‍ (ഇരുപത് ലക്ഷത്തില്‍പരം രൂപ) സംഭാവന നല്‍കി ഡബിള്‍ മേജര്‍ ഡോണര്‍ ബഹുമതിക്ക് അദ്ദേഹം അര്‍ഹനായി. റോട്ടറി മാംഗ്ലൂര്‍, മൈസൂര്‍ ഡിസ്ട്രിക്ടുകളില്‍ ഡബിള്‍ മേജര്‍ ബഹുമതി ലഭിച്ച ആദ്യത്തെ വ്യക്തിയാണ് കുനില്‍. അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായാണ് റോട്ടറി പ്രവര്‍ത്തിച്ചുവരുന്നത്. അര്‍ഹരായ ആളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിന് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിരവധി പദ്ധതികള്‍ ആഗോളതലത്തില്‍ നടപ്പിലാക്കിവരുന്നു. ഇന്ത്യയില്‍ പോളിയോ നിര്‍മാര്‍ജ്ജനത്തിന് ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് റോട്ടറി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
റോട്ടറി ഡബിള്‍ മേജര്‍ ഡോണറായ കുനിലിനെ റോട്ടറി ക്ലബ്ബ് ഓഫ് മാംഗ്ലൂര്‍ അനുമോദിച്ചു. കുനില്‍ എജുക്കേഷണല്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ സുബൈദ കുനില്‍, എം.എസ് വെങ്കടേഷ്, ഡോ. രഞ്ജന്‍ ആര്‍.കെ, ദേവരാജ് ഫേര്‍ണാണ്ടസ്, കൃഷ്ണ ഷെട്ടി, രംഗനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it