നാട്ടില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നടപടി വേണം- അല്‍ഐന്‍ ജില്ലാ കെ.എം.സി.സി

അല്‍ഐന്‍: യാത്രാ നിരോധനം കാരണം നാട്ടില്‍ നിന്ന് തിരിച്ചെത്താന്‍ പറ്റാത്ത പ്രവാസികള്‍ക്ക് തിരിച്ചെത്താന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും അല്‍ഐന്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിമാനം റദ്ദാക്കിയതിനാല്‍ ഒരു പാട് പേര്‍ക്ക് നാട്ടില്‍ നിന്ന് തിരിച്ചെത്താന്‍ കഴിയുന്നില്ല. ഈ മാസം 18ന് കാസര്‍കോട് ജില്ലക്കാരായ പരമാവധി ആളുകളെ പങ്കെടുപ്പിച്ച് അല്‍ഐനില്‍ ഒരു രക്ത ദാന ക്യാമ്പ് നടത്താനും കെ.എം.സി.സി കുടുംബത്തില്‍ നിന്നും വിജയികളാകുന്ന മുഴുവന്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികളെയും അനുമോദിക്കാനും […]

അല്‍ഐന്‍: യാത്രാ നിരോധനം കാരണം നാട്ടില്‍ നിന്ന് തിരിച്ചെത്താന്‍ പറ്റാത്ത പ്രവാസികള്‍ക്ക് തിരിച്ചെത്താന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും അല്‍ഐന്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിമാനം റദ്ദാക്കിയതിനാല്‍ ഒരു പാട് പേര്‍ക്ക് നാട്ടില്‍ നിന്ന് തിരിച്ചെത്താന്‍ കഴിയുന്നില്ല. ഈ മാസം 18ന് കാസര്‍കോട് ജില്ലക്കാരായ പരമാവധി ആളുകളെ പങ്കെടുപ്പിച്ച് അല്‍ഐനില്‍ ഒരു രക്ത ദാന ക്യാമ്പ് നടത്താനും കെ.എം.സി.സി കുടുംബത്തില്‍ നിന്നും വിജയികളാകുന്ന മുഴുവന്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികളെയും അനുമോദിക്കാനും യോഗം തീരുമാനിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ഖാലിദ് ബി.പി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇക്ബാല്‍ പരപ്പ, ബഷീര്‍ ചിത്താരി, അയ്യൂബ് പൂമാടം, മുനീര്‍ മാക്, കരീം മാക്, മുഹമ്മദ് മഖാം സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ വലിയ പറമ്പ സ്വാഗതവും മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it