തെങ്ങിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടിയുണ്ടാവണം-സുരേഷ്‌ഗോപി എം.പി

കാസര്‍കോട്: തെങ്ങിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടിയുണ്ടാവണമെന്നും ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടരുടെ ശ്രദ്ധയില്‍പെടുത്തിയതായും കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി എം.പി പറഞ്ഞു. സംസ്ഥാനത്തുടനീളം തെങ്ങിന്‍തൈ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തുടനീളം കുറ്റ്യാടി തെങ്ങിന്‍തൈ എത്തിച്ച് നട്ടുപിടിപ്പിക്കാനും സംരക്ഷിക്കാനുമാണ് തന്റെ ലക്ഷ്യമെന്നും ഇതിന് ഏവരുടേയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 9 മണിയോടെ ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ വീട്ടു പരിസരത്ത് തെങ്ങിന്‍ത്തൈ നട്ടു. തുടര്‍ന്ന് […]

കാസര്‍കോട്: തെങ്ങിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടിയുണ്ടാവണമെന്നും ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടരുടെ ശ്രദ്ധയില്‍പെടുത്തിയതായും കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി എം.പി പറഞ്ഞു. സംസ്ഥാനത്തുടനീളം തെങ്ങിന്‍തൈ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തുടനീളം കുറ്റ്യാടി തെങ്ങിന്‍തൈ എത്തിച്ച് നട്ടുപിടിപ്പിക്കാനും സംരക്ഷിക്കാനുമാണ് തന്റെ ലക്ഷ്യമെന്നും ഇതിന് ഏവരുടേയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 9 മണിയോടെ ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ വീട്ടു പരിസരത്ത് തെങ്ങിന്‍ത്തൈ നട്ടു. തുടര്‍ന്ന് കേന്ദ്ര സര്‍വ്വകലാശാലയിലും സുരേഷ് ഗോപി എത്തി. പിന്നീട് മുന്‍മന്ത്രി ചെര്‍ക്കള അബ്ദുല്ലയുടെ വീടും സന്ദര്‍ശിച്ച് വീട്ടുപറമ്പില്‍ ചെര്‍ക്കളത്തിന്റെ സ്മരണയ്ക്കായി സുരേഷ് ഗോപി തെങ്ങിന്‍ത്തൈ നട്ടുപിടിപ്പിച്ചു. പിന്നീട് എടനീര്‍ മഠവും സന്ദര്‍ശിച്ചു. കേശവാനന്ദ ഭാരതി സ്വാമിജിയുടെ സ്മരണയ്ക്ക് തെങ്ങിന്‍ത്തൈ നട്ടു. സഹകാരികളും അയ്യപ്പ ഗുരുസ്വാമികളുമായുള്ള യോഗത്തിലും സംബന്ധിച്ചു. ബേള ചര്‍ച്ച്, സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ വീട്, നായ്ക്കാപ്പ് ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രം, ഉപ്പള കൊണ്ടെയൂര്‍ ശ്രീ നിത്യാനന്ദ യോഗാശ്രമം, രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകം എന്നിവയും സുരേഷ് ഗോപി എം.പി സന്ദര്‍ശിക്കുന്നുണ്ട്. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, നേതാക്കളായ സുധാമ ഗോസാഡ, പി. രമേശ്, പി.ആര്‍ സുനില്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it