മഞ്ചേശ്വരത്തും കുമ്പളയിലും അഞ്ചുപേര്‍ക്കെതിരെ കാപ്പ ചുമത്താന്‍ നടപടി; ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി കേസുകളില്‍ പ്രതികളായ അഞ്ചുപേര്‍ക്കെതിരെ കാപ്പ ചുമത്താല്‍ പൊലീസ് നടപടി ആരംഭിച്ചു.കുമ്പളയില്‍ ഒരാള്‍ അറസ്റ്റിലായി. പച്ചമ്പളയിലെ ഇര്‍ഷാദ് എന്ന ലുട്ടാപ്പി ഇര്‍ഷാദി(33)നെയാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളിലായി തീവെപ്പ്, തട്ടികൊണ്ടുപോകല്‍, വധശ്രമം തുടങ്ങി ഏഴോളം കേസുകളിലെ പ്രതിയാണ് ഇര്‍ഷാദെന്ന് പൊലീസ് പറഞ്ഞു.ഒരു മാസം മുമ്പ് ബന്തിയോട് അടുക്കയിലെ മുജീബ് റഹ്മാനെ വീടുകയറി അക്രമിക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത […]

മഞ്ചേശ്വരം: മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി കേസുകളില്‍ പ്രതികളായ അഞ്ചുപേര്‍ക്കെതിരെ കാപ്പ ചുമത്താല്‍ പൊലീസ് നടപടി ആരംഭിച്ചു.
കുമ്പളയില്‍ ഒരാള്‍ അറസ്റ്റിലായി. പച്ചമ്പളയിലെ ഇര്‍ഷാദ് എന്ന ലുട്ടാപ്പി ഇര്‍ഷാദി(33)നെയാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളിലായി തീവെപ്പ്, തട്ടികൊണ്ടുപോകല്‍, വധശ്രമം തുടങ്ങി ഏഴോളം കേസുകളിലെ പ്രതിയാണ് ഇര്‍ഷാദെന്ന് പൊലീസ് പറഞ്ഞു.
ഒരു മാസം മുമ്പ് ബന്തിയോട് അടുക്കയിലെ മുജീബ് റഹ്മാനെ വീടുകയറി അക്രമിക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത കേസില്‍ ഒരാഴ്ച്ച മുമ്പ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്ത ഇര്‍ഷാദ് റിമാണ്ടില്‍ കഴിയുകയായിരുന്നു.
ഇന്നലെ കുമ്പള എസ്.ഐ. വി.കെ. അനീഷ് കാസര്‍കോട് സബ് ജയിലില്‍ എത്തി കാപ്പ നിയമപ്രകാരമുള്ള അറസ്റ്റ് രേഖപ്പെടുത്തി ഇര്‍ഷാദിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
മഞ്ചേശ്വരത്ത് പല ക്രിമിനല്‍ കേസുകളിലും പ്രതികളായ മൂന്ന് പേര്‍ക്കും കുമ്പളയില്‍ രണ്ട് പേര്‍ക്കുമെതിരെയാണ് കാപ്പ ചുമത്താനുള്ള നടപടിയുമായി പൊലീസ് നീങ്ങുന്നത്.

Related Articles
Next Story
Share it