കാസര്‍കോടിനെ ഹൃദയത്തിലേറ്റിയ സഹകരണ വകുപ്പ് അഡീ.രജിസ്ട്രാര്‍

വന്നു, കണ്ടു, കീഴടക്കി എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കി ജില്ലയുടെ മനം കവര്‍ന്ന സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ വി.മുഹമ്മദ് നൗഷാദ് ദീര്‍ഘവും സ്തുത്യര്‍ഹവുമായ സേവനത്തിന് ശേഷം ഇന്ന് വിരമിക്കും. കൈവച്ച മണ്ഡലങ്ങളിലെല്ലാം മായാത്ത മുദ്രകള്‍ ചാര്‍ത്തി സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ അപൂര്‍വ്വം ഉദ്യോഗസ്ഥരിലൊരാളായിരുന്നു. ജില്ലയില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറായി 2018 ജൂണ്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള രണ്ട് വര്‍ഷക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സേവനത്തിലെ ഹൃസ്വകാലയളവിനുള്ളില്‍ ജില്ലയിലെ എല്ലാ വിഭാഗം […]

വന്നു, കണ്ടു, കീഴടക്കി എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കി ജില്ലയുടെ മനം കവര്‍ന്ന സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ വി.മുഹമ്മദ് നൗഷാദ് ദീര്‍ഘവും സ്തുത്യര്‍ഹവുമായ സേവനത്തിന് ശേഷം ഇന്ന് വിരമിക്കും. കൈവച്ച മണ്ഡലങ്ങളിലെല്ലാം മായാത്ത മുദ്രകള്‍ ചാര്‍ത്തി സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ അപൂര്‍വ്വം ഉദ്യോഗസ്ഥരിലൊരാളായിരുന്നു. ജില്ലയില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറായി 2018 ജൂണ്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള രണ്ട് വര്‍ഷക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സേവനത്തിലെ ഹൃസ്വകാലയളവിനുള്ളില്‍ ജില്ലയിലെ എല്ലാ വിഭാഗം ആളുകളെയും ഒരു പോലെ ആകര്‍ഷിക്കാനും പരിചയപ്പെട്ടവരിലെല്ലാം സ്‌നേഹത്തിന്റെയും നന്മകളുടെയും മുദ്രകള്‍ പതിപ്പിക്കാനും കഴിഞ്ഞു. അതിഥിയായെത്തി ആതിഥേയനായി മാറിയ മട്ടിലായിരുന്നു അദ്ദേഹത്തിന്റെ കാസര്‍കോട്ടെ ഔദ്യോഗിക ജീവിതവും പൊതുജീവിതവും. കക്ഷി-രാഷ്ടീയ ഭേദമെന്യേ കാസര്‍കോട് ജില്ലയിലെ സഹകാരികളുമായും ജീവനക്കാരുമായും രണ്ട് പതിറ്റാണ്ടിന്റെ ആത്മബന്ധമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സപ്ത ഭാഷാ സംഗമഭൂമിയായ കാസര്‍കോട്ടെ സാമൂഹ്യ-സാംസ്‌കാരിക-കലാ മേഖലകളിലുള്ളവരുമായും അടുത്ത സ്‌നേഹ ബന്ധം പുലര്‍ത്താനും കഴിഞ്ഞു. സംഘങ്ങളുടെ വലുപ്പചെറുപ്പം നോക്കാതെയായിരുന്നു അദ്ദേഹത്തിന്റെ കൈതാങ്ങും ഇടപെടലുകളുമുണ്ടായിട്ടുള്ളത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ മാത്രമല്ല മികച്ച അധ്യാപകന്‍, പരിശീലകന്‍, എഴുത്തുകാരന്‍, സഹൃദയന്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പ്രാസംഗികന്‍, കലാകാരന്‍, സംഘാടകന്‍ തുടങ്ങിയ മേഖലകളിലെല്ലാം മികവ് പുലര്‍ത്താനും അത് വഴി ഏറെ പേരുടെ ആദരവും ശ്രദ്ധയും സ്‌നേഹവും പിടിച്ച് പറ്റിയിരുന്നു.
മലയാളത്തിന്റെ പ്രകാശഗോപുരമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോടുമായി ഉണ്ടായിരുന്ന ബന്ധമാണ് അദ്ദേഹത്തിന്റെ എഴുത്തിനെയും സാംസ്‌കാരിക ബോധത്തെയും വലിയൊരളവോളം സ്വാധീനിച്ചത്. ജില്ലാ ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്താനും എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന കയ്യൊപ്പ് ചാര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ജില്ലാ സഹകരണ ബാങ്കില്‍ ലക്ഷങ്ങള്‍ ചെലവിട്ടുള്ള നവീകരണ പ്രവത്തികള്‍ പാതിവഴിയില്‍ നിലച്ച് ഇതു സംബന്ധിച്ച പത്രവാര്‍ത്തകളും വന്നു കൊണ്ടിരുന്ന ഘട്ടത്തിലാണ് ജില്ലാ ബാങ്കിന്റെ അഡ്മിനിസ്‌ടേറ്ററായി അദ്ദേഹം ചുമതലയേറ്റത്.ചുരുങ്ങിയ മാസങ്ങള്‍ കൊണ്ടു തന്നെ നവീകരണ പ്രവൃത്തി പൂര്‍ണമാക്കാന്‍ കഴിഞ്ഞത് ലക്ഷ്യബോധവും ഇച്ഛാശക്തിയും ഒന്നുകൊണ്ട് മാത്രമാണ്. നവീകരിച്ച ജില്ലാ ബാങ്ക് ഹാളില്‍ ബാങ്കിന്റെ തുടക്കം മുതല്‍ ഭരണ സമിതിക്ക് ചുക്കാന്‍ പിടിച്ച ജീവിച്ചിരിക്കുന്നവരും നമ്മെ വിട്ടുപിരിഞ്ഞവരുമായ സഹകാരികളുടെ ഛായാചിത്രങ്ങള്‍ സ്ഥാപിക്കുന്നതിനും ശ്രദ്ധ പതിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത കാസര്‍കോട് നടന്ന 2018ലെ സഹകരണ വാരാഘോഷത്തിന്റെ വിജയത്തിന് പിന്നിലും അദ്ദേഹത്തിന്റെ സംഘാടക മികവ് തന്നെയാണ് മുഖ്യം. പരിപാടിയുടെ വിജയത്തിന് എല്ലാ രാഷ്ട്രീയ കക്ഷികളിലും പെട്ട സഹകാരികളെ ഒറ്റമനസായി കോര്‍ത്തിണക്കി കൊണ്ടുപോകാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ മനസിന്റെ വിശാലതയും ഇടപെടലും കൊണ്ട് മാത്രമാണ്.
ജില്ലയിലെ സഹകരണ സ്ഥാപനങ്ങളും ജീവനക്കാരുടെ സംഘടനകളും കലാ-സാംസ്‌കാരിക സംഘടനകളും ഒഴിവ് ദിവസങ്ങളില്‍ ഒരുക്കിയ നിരവധി പരിപടികളില്‍ അദ്ദേഹം ഓടിയെത്തുമായിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തിനായി പരിക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കെ.സി.ഇ.എഫ്. കാസര്‍കോട് താലൂക്ക് കമ്മിറ്റി നടത്തിയിരുന്ന ആറ് മാസത്തെ തീവ്രപരിശീലന പരിപാടിയുടെ ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ സംഘത്തില്‍ 2018 ഒക്ടോബര്‍ രണ്ടിന്‌നടന്ന ഉദ്ഘാടന പരിപാടിയിലും പലവക സംഘം ചീഫ് എക്‌സിക്യട്ടീവ് ഫോറം കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്തില്‍ ഒരു ഞായറാഴ്ച ദിവസം നടത്തിയ വഞ്ചിവീട് പഠന ക്ലാസിലും പങ്കെടുക്കാനെത്തിയെന്നത് അവയില്‍ ചിലത് മാത്രം. പ്രത്യേക കെ.എസ്.ആര്‍.ടി.സി.ബസില്‍ രാവിലെ ഒമ്പതിന് കാസര്‍കോട് നിന്ന് സംഘം സെക്രട്ടറിമാര്‍ നീലേശ്വരം കോട്ടപ്പുറം എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹം അവിടെയെത്തി നമ്മളെ കാത്ത് നില്‍പ്പുണ്ടായിരുന്നു. മറ്റ് ഒട്ടേറെ തിരക്കുകള്‍ മാറ്റി വച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതിന് മലപ്പുറത്തുനിന്ന് പുലര്‍ച്ചെ മൂന്ന് മണിക്കുള്ള വണ്ടിയില്‍ ചെറുവത്തൂരില്‍ ഇറങ്ങി ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് മാനേജിങ് ഡയരക്ടര്‍ പി.കെ.വിനയകുമാറിനൊപ്പമാണ് കോട്ടപ്പുറത്ത് എത്തിയത്.ഉച്ചയോളം നമ്മോടൊപ്പം പരിപാടിയില്‍ പങ്കെടുത്ത് മലപ്പുറത്തെ വീട്ടിലേക്ക് തന്നെ തിരിച്ച് പോവുകയായിരുന്നു.
സഹകരണ സംഘം ഭാരവാഹികള്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തിയിരുന്ന പരിശീലന പരിപാടികളില്‍ പങ്കെടുത്ത് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ തിളക്കത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന മുതിര്‍ന്ന സഹകാരികള്‍ പോലും സാക്ഷ്യപ്പെടുത്തും.സര്‍ക്കാര്‍ സര്‍വീസിലേയും സഹകരണ സ്ഥാപനങ്ങളിലെയും പരീക്ഷയെഴുതുന്നഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ഉപദേശങ്ങളും പരിശീലനവും ഏറെ ശ്രദ്ദേയമാണ്. സഹകരണ വകപ്പില്‍ തന്നെയുള്ള നിരവധി പേര്‍ അദ്ദേഹത്തിന്റെ പരിശീലന ക്ലാസുകളില്‍ പങ്കെടുത്ത് മികച്ച രീതിയില്‍ പരീക്ഷയെഴുതിയെത്തിയവരാണ്.
കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ.എം.അഹ്‌മദിന്റെ അനുസ്മരണ ചടങ്ങില്‍ സ്മാരക പ്രഭാഷണം നടത്തിയത് മുഹമ്മദ് നൗഷാദായിരുന്നു. അഹ്‌മദ് മാഷെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായിരുന്നതായി അഹ്‌മദ് മാഷ് പ്രസിഡണ്ടായിരിക്കെ കാസര്‍കോട് പ്രസ് ക്ലബ്ബ് സെക്രട്ടറിയായിരുന്ന എഴുത്തുകാരന്‍ കൂടിയായ വി.വി.പ്രഭാകരന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അഡീഷണല്‍ രജിസ്ട്രാറായി സ്ഥാനകയറ്റം ലഭിച്ച് കാസര്‍കോട് ജില്ലയില്‍ നിന്ന് വിട പറയുമ്പോള്‍ ജില്ലയുടെ പ്രകൃതി ഭംഗിയെക്കുറിച്ചും ന• വറ്റാത്ത മനസിനെയും കലാസാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും അദ്ദേഹം എഴുതിയ ഗാനം -'സ്വര്‍ഗത്തെക്കാള്‍ സുന്ദരമാണീ സ്‌നേഹം വിളയും നാട്... സപ്ത ഭാഷാ പുണ്യമായ കാസര്‍കോടിന്‍ നാട്...' ദൃശ്യാവിഷ്‌കാരത്തിന്റെ അകമ്പടിയോടെ ജില്ലയിലെ പ്രാദേശിക ചാനലുകള്‍ ഏറെ പ്രാധാന്യത്തോടെ നല്‍കുയും വരികള്‍ നവ മാധ്യമങ്ങളില്‍ ഏറെ വൈറലാകുകയും ചെയ്തിരുന്നു. 2018ലെ പ്രളയത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലും വെള്ളം കയറി ഏറെ നാശനഷ്ടമുണ്ടാക്കിയിരുന്നു. നിധിപോലെ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും ഏറെ പഴക്കമുള്ള പ്രധാന വാര്‍ത്തകള്‍ ഉള്‍ക്കൊള്ളുന്ന പത്രതാളുകളുമാണ് നശിച്ചത് പ്രളയ വേളയില്‍ കാസര്‍കോട് ആയിരുന്ന അദ്ദേഹത്തെ അത് ഏറെ തളര്‍ത്തിയിരുന്നു അഡീഷണല്‍ രജിസ്ട്രാറായി സ്ഥാനകയറ്റം ലഭിച്ച അദ്ദേഹത്തിന് സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡില്‍ സെക്രട്ടറിയായി ഒരു വര്‍ഷം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും അവിടെയും ഓര്‍മ്മകളില്‍ എന്നും നിറഞ്ഞു നില്‍ക്കും. തിരുവനന്തപുരം ഓവര്‍ ബ്രഡ്ജിന് സമീപത്തെ സംസ്ഥാന സഹകരണ ബാങ്കതിന്റെ ശാഖാ കെട്ടിടത്തില്‍ ഇടുങ്ങിയ മുറികളില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത വിധം പ്രവര്‍ത്തിച്ചിരുന്ന വെല്‍ഫെയര്‍ ബോര്‍ഡ് ഓഫീസ് ഏറെ വിശാലമായ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന സഹകരണ ഭവന്‍ കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയിലേക്കും സംഘാടന മികവിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

Related Articles
Next Story
Share it