ജീവിച്ചിരിക്കുന്ന വ്യക്തിക്ക് നല്‍കുന്ന അംഗീകാരം വിലപ്പെട്ടത്-മുനവ്വറലി തങ്ങള്‍

മേല്‍പറമ്പ്: ജീവിച്ചിരിക്കുന്ന വ്യക്തിക്ക് പൊതുസമൂഹം നല്‍കുന്ന അംഗീകാരം ആ വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.ചെമനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ടും മത, സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായ ഹാജി അബ്ദുല്ല ഹുസൈന് ദുബായ് കെ.എം.സി.സി ചെമനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പറമ്പ് മര്‍ഹും കല്ലട്ര അബ്ബാസ് ഹാജി നഗറില്‍ നല്‍കിയ ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുനവ്വറലി തങ്ങള്‍.പി.എം മുഹമ്മദ് കുഞ്ഞി […]

മേല്‍പറമ്പ്: ജീവിച്ചിരിക്കുന്ന വ്യക്തിക്ക് പൊതുസമൂഹം നല്‍കുന്ന അംഗീകാരം ആ വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ചെമനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ടും മത, സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായ ഹാജി അബ്ദുല്ല ഹുസൈന് ദുബായ് കെ.എം.സി.സി ചെമനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പറമ്പ് മര്‍ഹും കല്ലട്ര അബ്ബാസ് ഹാജി നഗറില്‍ നല്‍കിയ ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുനവ്വറലി തങ്ങള്‍.
പി.എം മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ഹനീഫ കട്ടക്കാല്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി.
ടി.ആര്‍ ഹനീഫ പരിചയപ്പെടുത്തി. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഷാളണിയിച്ചു.
കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയ കമ്മിറ്റി ഉപദേശക സമിതിയംഗം ഷാഫി ചെമ്പിരിക്ക, ദുബായ് ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ച യുവ വ്യവസായി ഷജീര്‍ ജി കോം, കീഴൂര്‍ മുത്തലിബ് എന്നിവരെ മുനവ്വറലി തങ്ങള്‍ ആദരിച്ചു. ഡോ. ഹാഫിയ ഹനീഫ്, ഡോ. ആയിഷ സല്‍മ, ഡോ. സി.എ മുഹമ്മദ് ഫിര്‍നാസ്, ഡോ. ഹഫ്‌സ ഹനീന എന്നിവരെ കല്ലട്ര അബ്ബാസ് ഹാജിയുടെ പേരില്‍ ഉപഹാരം നല്‍കി തങ്ങള്‍ അനുമോദിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, യഹ്‌യ തളങ്കര, കല്ലട്ര അബ്ദുല്‍ ഖാദര്‍, അഷറഫ് എടനീര്‍, കെ.ഇ.എ ബക്കര്‍, എ.ബി ഷാഫി, ഹമീദ് മാങ്ങാട്, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, സുഫൈജ അബൂബക്കര്‍, ഹംസ തൊട്ടി, എം.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, റഷീദ് ഹാജി കല്ലിങ്കാല്‍, ഷാഫി ചെമ്പിരിക്ക, മുബാറക്ക് അബൂബക്കര്‍, എം.ഐ.എസ് മുഹമ്മദ് കുഞ്ഞി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, ടി.ഡി കബീര്‍, എം.ബി ഷാനവാസ്, സി.എല്‍ റഷീദ് ഹാജി, അബൂബക്കര്‍ കാടങ്കോട്, റൗഫ് ബായിക്കര, സി.എ ബഷീര്‍ പള്ളിക്കര, കെ.പി അബ്ബാസ്, സി.എ ഫറാസ് പ്രസംഗിച്ചു.
പരിപാടിയോടനുബന്ധിച്ച് മാപ്പിളപ്പാട്ട് കലാകാരന്‍ നവാസ് പാലേരി നയിച്ച ഇശല്‍ മേള നടന്നു.

Related Articles
Next Story
Share it