ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് ആസിഡൊഴിച്ചു; അച്ഛന്‍ അറസ്റ്റില്‍

കോട്ടയം: ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് ആസിഡൊഴിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റിലായി. പാലാ അന്തീനാട് കാഞ്ഞിരത്തുംകുന്നേല്‍ ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍(66) ആണ് അറസ്റ്റിലായത്. കോട്ടയം പാലായില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പിതാവ് ഗോപാലകൃഷ്ണന്‍ ചെട്ടിയാരും മകന്‍ ഷിനുവും തമ്മില്‍ കുടുംബ കലഹം പതിവായിരുന്നു. ഇത് കഴിഞ്ഞ ദിവസവും തുടര്‍ന്നു. വഴക്കിന് ശേഷം കിടന്നുറങ്ങുകയായിരുന്ന ഷിനുവിന്റെ ദേഹത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ ഒഴിക്കുകയായിരുന്നു. 75 ശതമാനം പോള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ […]

കോട്ടയം: ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് ആസിഡൊഴിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റിലായി. പാലാ അന്തീനാട് കാഞ്ഞിരത്തുംകുന്നേല്‍ ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍(66) ആണ് അറസ്റ്റിലായത്. കോട്ടയം പാലായില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പിതാവ് ഗോപാലകൃഷ്ണന്‍ ചെട്ടിയാരും മകന്‍ ഷിനുവും തമ്മില്‍ കുടുംബ കലഹം പതിവായിരുന്നു. ഇത് കഴിഞ്ഞ ദിവസവും തുടര്‍ന്നു. വഴക്കിന് ശേഷം കിടന്നുറങ്ങുകയായിരുന്ന ഷിനുവിന്റെ ദേഹത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ ഒഴിക്കുകയായിരുന്നു.

75 ശതമാനം പോള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് ഷിനുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം വീട്ടില്‍നിന്ന് മുങ്ങിയ ഗോപാലകൃഷ്ണനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.

ചൊവ്വ രാത്രി അന്തീനാട്ടിലെ വീട്ടിലാണ് സംഭവം. പരസ്പരം വാക്കേറ്റം നടത്തിയ ശേഷം ഉറങ്ങാന്‍ കിടന്ന ഷിനുവിന്റെ ദേഹത്ത് ഗോപാലകൃഷ്ണന്‍ ചെട്ടചൊര്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. 75 ശതമാനം പോള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Related Articles
Next Story
Share it