തെരുവ് നായയെ സാമൂഹ്യദ്രോഹികള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ശരീരത്തില്‍ ആസിഡൊഴിച്ചു; ചോദ്യം ചെയ്ത സ്ത്രീയെ ഭീഷണിപ്പെടുത്തി

ബംഗളൂരു: ബംഗളൂരുവില്‍ തെരുവ് നായയെ സാമൂഹ്യദ്രോഹികള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച ശേഷം ആസിഡൊഴിച്ചു. ഇത് ചോദ്യം ചെയ്ത സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ ബംഗളൂരു ബനശങ്കരി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ബനശങ്കരിയിലെ അംബേദ്കര്‍ നഗറില്‍ പ്രതികള്‍ തെരുവ് നായയെ കെട്ടിയിട്ട് മര്‍ദിച്ച ശേഷം ശരീരത്തില്‍ ആസിഡും പെട്രോളും ഒഴിക്കുകയായിരുന്നു. ഇതുകണ്ട 50 വയസ്സുള്ള സ്ത്രീ സംഘത്തിനെതിരെ പ്രതികരിച്ചപ്പോള്‍ വധഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ സ്ത്രീ സാമൂഹ്യപ്രവര്‍ത്തകന്റെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കി. പൊള്ളലേറ്റ […]

ബംഗളൂരു: ബംഗളൂരുവില്‍ തെരുവ് നായയെ സാമൂഹ്യദ്രോഹികള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച ശേഷം ആസിഡൊഴിച്ചു. ഇത് ചോദ്യം ചെയ്ത സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ ബംഗളൂരു ബനശങ്കരി പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി ബനശങ്കരിയിലെ അംബേദ്കര്‍ നഗറില്‍ പ്രതികള്‍ തെരുവ് നായയെ കെട്ടിയിട്ട് മര്‍ദിച്ച ശേഷം ശരീരത്തില്‍ ആസിഡും പെട്രോളും ഒഴിക്കുകയായിരുന്നു.
ഇതുകണ്ട 50 വയസ്സുള്ള സ്ത്രീ സംഘത്തിനെതിരെ പ്രതികരിച്ചപ്പോള്‍ വധഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ സ്ത്രീ സാമൂഹ്യപ്രവര്‍ത്തകന്റെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കി. പൊള്ളലേറ്റ അഞ്ച് വയസ്സുള്ള ആണ്‍ നായയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നായയ്ക്ക് ബണ്ണി എന്നാണ് പേരിട്ടിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ശക്തമായ പ്രതിഷേധത്തിന് ഇടവരുത്തുകയും ചെയ്തു.

Related Articles
Next Story
Share it