ആദിവാസി ഊരില്‍ നിന്ന് യദുകൃഷ്ണന്‍ നീന്തിയെത്തിയത് ഇരട്ട സ്വര്‍ണ്ണത്തിലേക്ക്

കാഞ്ഞങ്ങാട്: പ്രീമെട്രിക് ഹോസ്റ്റലുകളിലെ കായിക താരങ്ങള്‍ മാറ്റുരച്ച കളിക്കളം 2025ല്‍ നീന്തല്‍ മത്സരത്തില്‍ ഇരട്ട സ്വര്‍ണം നേടി പ്ലാച്ചിക്കര നരമ്പച്ചേരി ഊരിലെ പി.ബി യദുകൃഷ്ണന്‍ നാടിന്റെ അഭിമാനമായി. പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് മത്സരം അരങ്ങേറിയത്. ജൂനിയര്‍ വിഭാഗം 50 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ ഇനങ്ങളിലാണ് യദുകൃഷ്ണന്‍ ഒന്നാമനായത്. വെള്ളരിക്കുണ്ട് നരമ്പച്ചേരിയിലെ ബിജുവിന്റെയും നിര്‍മ്മലയുടെയും മകനായ യദുകൃഷ്ണന്‍ കണ്ണൂര്‍ പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ്. കായികാധ്യാപകന്‍ രാജേഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ കായിക താരങ്ങള്‍ പങ്കെടുത്ത കളിക്കളത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ബോയ്‌സ് ഹോസ്റ്റല്‍ കൂടിയാണ് കണ്ണൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it