വിദ്വാന്‍ പി. കേളു നായര്‍ നായര്‍ സ്മാരക പുരസ്‌കാരം പ്രശാന്ത് നാരായണന്

കാഞ്ഞങ്ങാട്: വടക്കേ മലബാറിലെ സ്വാതന്ത്ര്യസമരത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ വിദ്വാന്‍ പി. കേളു നായരുടെ പേരില്‍ ആദ്യമായി പുരസ്‌കാരം നല്‍കുന്നു. സ്വാതന്ത്ര്യ സമര സേനാനി, സാമൂഹിക വിപ്ലവകാരി, കവി, നാടകകൃത്ത്, നടന്‍, രംഗ ശില്‍പ്പി, സംവിധായകന്‍, സംഗീതജ്ഞന്‍, ഗായകന്‍, വാഗ്മി, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അധ്യാപകന്‍ എന്നിങ്ങനെ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച വെള്ളിക്കോത്ത് സ്വദേശിയായ കേളുനാരുടെ പേരില്‍ വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി-സര്‍ഗ വേദിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആദ്യ പുരസ്‌കാരം മരണാനന്തര ബഹുമതിയായി നാടക പ്രതിഭ പ്രശാന്ത് നാരായണന് സമര്‍പ്പിക്കും. 15,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മൂന്നു പതിറ്റാണ്ടായി നാടക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന പ്രശാന്ത് നാരായണന്‍ തിരുവനന്തപുരം വെള്ളായണി സ്വദേശിയാണ്. അദ്ദേഹത്തിന്റെ ഛായമുഖി എന്ന നാടകം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. നടന്‍മാരായ മോഹന്‍ലാല്‍ ഭീമനായും മുകേഷ് കീചകനായും നാടകത്തില്‍ വേഷമിട്ടിരുന്നു. മെയ് 10ന് വെള്ളിക്കോത്ത് നടക്കുന്ന വിദ്വാന്‍ പി. അനുസ്മരണ പരിപാടിയില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി. മുരളീധരന്‍, പി. ജയചന്ദ്രന്‍, കെ. ഗോപി, ടി. ദിനേശ് കുമാര്‍, ബി.കെ പ്രജിത്ത്, എം. രവീന്ദ്രന്‍, ശശിധരന്‍ വെള്ളിക്കോത്ത്, അര്‍ജുന്‍ സംബന്ധിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it