വാസു ചോറോട് സ്മൃതി പുരസ്‌കാരം വി. ശശിക്ക്

കാഞ്ഞങ്ങാട്: പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ വാസു ചോറോട് സ്മൃതി പുരസ്‌കാരം പ്രശസ്ത നാടക സംവിധായകന്‍ വി. ശശിക്ക് നല്‍കാന്‍ അഡ്വ: പി. അപ്പുക്കുട്ടന്‍, ഇ.പി രാജഗോപാലാന്‍, ഡോ: കെ.വി സജീവന്‍, എം.പി ശ്രീമണി എന്നിവര്‍ അടങ്ങുന്ന ജൂറി തീരുമാനിച്ചു.
നാടകകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന വാസു ചോറോടിന്റെ ഒന്നാം ചരമവാര്‍ഷികം പുരോഗമന കലാ സാഹിത്യ സംഘം ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കും. ചെറുവത്തൂര്‍ ഇ.എം.എസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 9ന് വൈകിട്ട് അഞ്ചിനാണ് പരിപാടി. 10000 രൂപയും ഫലകവുമടങ്ങിയ പുരസ്‌കാരം വി. ശശിക്ക് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സംഘടന സെക്രട്ടറി എം.കെ മനോഹരന്‍ സമ്മാനിക്കും. ഇ.പി രാജഗോപാലന്‍ അനുസ്മരണഭാഷണവും ഗായത്രി വര്‍ഷ 'കലയും സമൂഹവും' എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തും. വാസു ചോറോടിന്റെ നാടകമായ 'റിസറക്ഷന്‍' ഗംഗന്‍ ആയിറ്റിയുടെ നേതൃത്വത്തിലുള്ള നാടക പ്രവര്‍ത്തകര്‍ അവതരിപ്പിക്കും. വി. ശശി സംവിധാനം ചെയ്ത 'ആര്‍ട്ടിക്കിള്‍ 000' നാടകവും അവതരിപ്പിക്കും. പത്ര സമ്മേളനത്തില്‍ പി.വി.കെ പനയാല്‍, അഡ്വ.പി. അപ്പുക്കുട്ടന്‍, ജയചന്ദ്രന്‍ കുട്ടമത്ത്, എം. പി ശ്രീമണി, അഡ്വ. സി. ഷുക്കൂര്‍ സംബന്ധിച്ചു.