ടി.കെ.കെ ഫൗണ്ടേഷന്‍ പുരസ്‌കാരം കെ.എസ് ജയമോഹന്

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി.കെ.കെ നായരുടെ സ്മരണയ്ക്കായി ടി.കെ.കെ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകനും പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപക മാനേജിംഗ് ട്രസ്റ്റിയം ജനറല്‍ സെക്രട്ടറിയുമായ കെ.എസ് ജയമോഹന് നല്‍കും. ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ അവശത അനുഭവിക്കുന്ന നിരവധി പേരെ പരിചരിക്കുന്ന ജയമോഹന്‍ മാതൃകയാണ്. ഓഗസ്റ്റ് രണ്ടാംവാരം കാഞ്ഞങ്ങാട്ട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ അഡ്വ. സി.കെ ശ്രീധരന്‍, കെ. വേണുഗോപാലന്‍ നമ്പ്യാര്‍, ടി. മുഹമ്മദ് അസ്ലം, ടി.കെ നാരായണന്‍ സംബന്ധിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it