തച്ചങ്ങാട് ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ് സി.കെ അരവിന്ദന്

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രവാസികളുടെ കൂട്ടായ്മയായ കാസര്‍കോട് യൂത്ത് വിങ്ങ് ഷാര്‍ജ ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള തച്ചങ്ങാട് ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡിന് പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി.കെ അരവിന്ദനെ തിരഞ്ഞെടുത്തു. 10001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. സംഘടന നല്‍കുന്ന അഞ്ചാമത് അവാര്‍ഡാണിത്. പത്രസമ്മേളനത്തില്‍ ഡോ. ഖാദര്‍ മാങ്ങാട്, അഡ്വ. ടി.കെ സുധാകരന്‍, സതീശന്‍ കാഞ്ഞങ്ങാട്, മഹേഷ് തച്ചങ്ങാട്, മുരളീധരന്‍ സംബന്ധിച്ചു.
Next Story

