എസ്.പി.സി: പ്രദീപന്‍ മികച്ച ഡ്രില്‍ ഇന്‍സ്ട്രക്ടര്‍; വാസന്തി കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍

കാഞ്ഞങ്ങാട്: സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റ് പദ്ധതിയില്‍ ജില്ലയിലെ മികച്ച ഡ്രില്‍ ഇന്‍സ്ട്രക്ടറായി പ്രദീപന്‍ കൊതോളിയെയും കമ്മ്യൂണിറ്റി പൊലീസ് ഓഫീസറായി കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെ. വാസന്തിയേയും തിരഞ്ഞെടുത്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ പ്രദീപന്‍ കൊതോളി ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഡ്രില്‍ ഇന്‍സ്ട്രക്ടറാണ്. മികച്ച ജനമൈത്രി സേവനത്തിന് 2023ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനും ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറിനും അര്‍ഹനായിട്ടുണ്ട്. 2013ല്‍ ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപികയായി സര്‍വീസില്‍ കയറിയ കെ. വാസന്തി 2016 മുതല്‍ എസ്.പി.സിയുടെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസറായി പ്രവര്‍ത്തിക്കുന്നു. തായന്നൂര്‍ സ്വദേശിയായ ഇവര്‍ കുണ്ടംകുഴിയിലാണ് താമസം. മുന്‍ സംസ്ഥാന ഫുട്ബോള്‍ താരവും സര്‍വകലാശാലാതല ഹോക്കി താരവും ബാഡ്മിന്റന്‍ സിവില്‍ സര്‍വീസസ് ദേശീയ താരവുമായിരുന്നു. എസ്.സി.ഇ.ആര്‍.ടിയുടെ ആരോഗ്യ കായിക വിദ്യാഭ്യാസ ഹൈസ്‌കൂള്‍തല പുസ്തകരചനാസമിതി അംഗം കൂടിയാണ്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it