Begin typing your search above and press return to search.
ധനലക്ഷ്മിക്ക് ശിഷ്യ ശ്രേഷ്ഠ പുരസ്‌കാരം
കാസര്‍കോട്: സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ശിഷ്യ ശ്രേഷ്ഠ പുരസ്‌കാരം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ ധനലക്ഷ്മിക്ക് ലഭിച്ചു. പഠനത്തോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുകയും വിവിധ മേഖലകളില്‍ കഴിവു തെളിയിക്കുകയും ചെയ്ത മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. അടുത്ത മാസം നടക്കുന്ന ചടങ്ങില്‍ പ്രശസ്തിപത്രവും ട്രോഫിയും ക്യാഷ് അവാര്‍ഡും പൊന്നാടയും നല്‍കി ആദരിക്കുമെന്ന് ശിഷ്യ ശ്രേഷ്ഠ അവാര്‍ഡ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്ററും റിട്ട. അധ്യാപകനുമായ കെ.ജി. റെജി അറിയിച്ചു.
Next Story