Begin typing your search above and press return to search.
റോട്ടറി വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം മൂന്ന് വനിതാ ഡോക്ടര്‍മാര്‍ക്ക്

ഡോ. മീനാ കുമാരി, ഡോ. രാജി രാജന്‍, ഡോ. ടി.പി. രൂപ
കാഞ്ഞങ്ങാട്: സേവന മികവിനുള്ള കാഞ്ഞങ്ങാട് റോട്ടറിയുടെ വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരത്തിന് ജില്ലാ ആസ്പത്രിയിലെ ഹൃദ്രോഗ വിദഗ്ധ ഡോ. രാജി രാജന്‍, ന്യൂറോളജിസ്റ്റ് ഡോ. എസ്. മീനാകുമാരി, ഫിസിഷ്യന്‍ ഡോ. ടി.പി രൂപ എന്നിവരെ തിരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് 3ന് ജില്ലാ ആസ്പത്രിയില്‍ നടക്കുന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍ പുരസ്‌കാരം സമ്മാനിക്കും. ഡി.എം.ഒ ഡോ. എ.വി രാംദാസ് മുഖ്യാതിഥിയാകും. ചികിത്സയില്‍ അനുവര്‍ത്തിക്കുന്ന രോഗി സൗഹൃദ സമീപനവും സാധാരണക്കാരോടുള്ള പരിഗണനയുമാണ് മൂവരേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയതെന്ന് റോട്ടറി ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ അഡ്വ. എ. രാധാകൃഷ്ണന്‍, വി.വി ഹരീഷ്, എന്‍. സുരേഷ്, എം. വിനോദ്, അഡ്വ. എ. മനോജ്കുമാര്‍ സംബന്ധിച്ചു.
Next Story