രാജന്‍ മുനിയൂരിന് കല്‍ക്കൂറ സിരി പുരസ്‌ക്കാരം

മംഗളൂരു: മംഗളൂരു കല്‍ക്കൂറ പ്രതിഷ്ഠാനം നല്‍കുന്ന സാഹിത്യത്തിനുള്ള കല്‍ക്കൂറ സിരി പുരസ്‌ക്കാരം രാജന്‍ മുനിയൂരിന് ലഭിച്ചു. മംഗളൂരു കദ്രി കമ്പള റോഡിലെ മഞ്ചുനാഥ നിലയത്തിലെ വാദിരാജ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ഉഡുപ്പി ഫലിമാരു മഠത്തിലെ ശ്രീ വിദ്യാധീശ തീര്‍ത്ഥ സ്വാമിജി, മൂഡുബിദ്രി ജൈന മഠത്തിലെ ചാരു കീര്‍ത്തി ഭട്ടാരക സ്വാമിജി എന്നിവര്‍ പ്രശംസാ ഫലകവും ശില്‍പ്പവുമടങ്ങുന്ന പുരസ്‌ക്കാരം വിതരണം ചെയ്തു. കല്‍ക്കൂറ പ്രതിഷ്ഠാന അധ്യക്ഷന്‍ പ്രദീപ് കുമാര്‍ കല്‍ക്കൂറ, കര്‍ണ്ണാടക ബാങ്ക് ഡയറക്ടര്‍ രാഘവേന്ദ്ര ശ്രീനിവാസ് ഭട്ട്, കട്ടീല്‍ ലക്ഷ്മീ നാരായണ അസ്രണ്ണ, ശറവു രാഘവേന്ദ്ര ശാസ്ത്രി, ഹരികൃഷ്ണ പുനറൂറു, ഡോ. എം.ബി പുരാണിക്, അഭയ ചന്ദ്ര ജൈന്‍, രഘുനാഥ സോമയാജി, കഡംന്തലെ രാജേഷ് റാവു തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

