പരപ്പ ബ്ലോക്കിന് ദേശീയ പുരസ്‌കാരം; ജില്ലാ കലക്ടര്‍ പ്രധാനമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു

കാസര്‍കോട്: ജില്ലയിലെ പരപ്പ ആസ്പിറേഷന്‍ ബ്ലോക്ക് അഭിമാനകരമായ നേട്ടം കൈവരിച്ച പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ്- 2024ന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഏറ്റുവാങ്ങി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സ്വീകരിച്ചത്. പരപ്പ ആസ്പിറേഷനല്‍ ബ്ലോക്കില്‍ ദേശീയ ശ്രദ്ധ നേടുന്ന വിധം വിവിധ മേഖലകളില്‍ നടപ്പിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മികച്ച ആസൂത്രണത്തില്‍ വികസന ക്ഷേമപ്രവര്‍ത്തനത്തിലെ വിടവുകള്‍ കണ്ടെത്തി പരിഹരിച്ച് പരപ്പ ബ്ലോക്ക് നിര്‍ണായകമായ നേട്ടമാണ് കൈവരിച്ചത്. 462 ആസ്പിറേഷന്‍ ബ്ലോക്കുകളില്‍ നിന്നാണ് പൊതുഭരണ മികവിനുള്ള പുരസ്‌കാരത്തിന് പരപ്പ ബ്ലോക്ക് അര്‍ഹത നേടിയത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it