മുട്ടം കുനില്‍ സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം; മൂന്ന് പേര്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക്

മുട്ടം കുനില്‍ സ്‌കൂളില്‍ നിന്ന് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ഖദീജ ജസ ഫാറൂഖ്, ആമിന ഷഹല, നഷ്‌വ അബ്ദുല്ല
കാസര്‍കോട്: സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയില്‍ മുട്ടം കുനില്‍ സ്‌കൂളിന് ഇത്തവണയും നൂറുമേനി തിളക്കം. പരീക്ഷയെഴുതിയ 111 പേരും വിജയിച്ചു. മൂന്നുപേര്‍ക്ക് 90 ശതമാനത്തില്‍ മുകളില്‍ മാര്‍ക്കുണ്ട്. 93.4 ശതമാനം മാര്‍ക്ക് നേടി ഖദീജ ജസ ഫാറൂഖ് ടോപ്പറായി. 91.6 ശതമാനം മാര്‍ക്കുള്ള ആമിന ഷഹലയും നഷ്‌വ അബ്ദുല്ലയും രണ്ടാം സ്ഥാനം നേടി. നിരവധി പേര്‍ക്ക് 75 ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ട്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും കുനില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഫക്രുദ്ദീന്‍ കുനില്‍, ട്രഷറര്‍ ഡോ. നതാഷ കുനില്‍ എന്നിവര്‍ അഭിനന്ദിച്ചു. കുനില്‍ സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ 10-ാം ക്ലാസ് വരെയും പ്ലസ് വണ്‍ സയന്‍സ്, കോമേഴ്‌സ് ബാച്ചുകളിലേക്കും പ്രവേശനം ആരംഭിച്ചതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. ഫോണ്‍: 04998 241930, 04998 208637, 04998 208627.