സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കായിക മേളയില്‍ തിളങ്ങി മൊഗ്രാല്‍പുത്തൂര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍

കാസര്‍കോട്: കോട്ടയം പാലാ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ആതിഥേയത്വത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയം പാലയില്‍ വെച്ച് ഇന്നലെ സമാപിച്ച 40-ാമത് അഖില കേരള കായിക മേളയില്‍ മീറ്റ് റെക്കോര്‍ഡ് ഉള്‍പ്പെടെ ഒന്‍പതാം സ്ഥാനം നേടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മൊഗ്രാല്‍ പുത്തൂര്‍ മിന്നും നേട്ടം കരസ്ഥമാക്കി. ആകെ 48 സ്‌കൂളുകളാണ് മേളയില്‍ പങ്കെടുത്തത്.

സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ഷാഹില മീറ്റ് റെക്കോര്‍ഡോടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനവും 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ മൂന്നാം സ്ഥാനവും ലോങ്ങ് ജമ്പ് മൂന്നാം സ്ഥാനവും നേടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൗഷിക് ആര്‍.എന്‍ മേളയിലെ താരമായി മാറി. പോയിന്റ് പട്ടികയില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വച്ച് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത് മൊഗ്രാല്‍ പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ആണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it