മഹാകവി പി. സ്മാരക സമിതി സാഹിത്യ പുരസ്‌ക്കാരം സി. രേഷ്മയ്ക്ക്

കാഞ്ഞങ്ങാട്: മഹാകവി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പി. സാഹിത്യ പുരസ്‌ക്കാരത്തിന് പെരുമ്പടവ് സ്വദേശിനി സി. രേഷ്മ അര്‍ഹയായി. ബോര്‍ഡര്‍ ലൈന്‍ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌ക്കരം. 20,000 രൂപയും ഫലകവുമാണ് പുരസ്‌ക്കാരം. കവിയുടെ 48-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി 25ന് വൈകിട്ട് 4 മണിക്ക് പി. സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ മാങ്ങാട് രത്‌നാകരന്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന തല നാടക മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ മഹാകവി പി വായനശാല ഗ്രന്ഥാലയത്തിലെ പ്രവര്‍ത്തകര്‍ക്ക് ഉപഹാരം നല്‍കും. മഹാകവിയുടെ മക്കളായ വി. രവീന്ദ്രന്‍ നായര്‍, വി. ലീലാമ്മാള്‍, എം. രാധമ്മ എന്നിവരെ ആദരിക്കും.

പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി. മുരളീധരന്‍, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, കെ.വി സജീവന്‍, സി.പി ശുഭ, പപ്പന്‍ കുട്ടമത്ത്, കെ. പ്രസേനന്‍ സംബന്ധിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it