കേന്ദ്ര സര്‍വകലാശാല അധ്യാപകന് ഗോള്‍ഡ് മെഡല്‍

പെരിയ: ഇന്ത്യന്‍ കൊമേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച 76-ാമത് ഓള്‍ ഇന്ത്യ കൊമേഴ്സ് കോണ്‍ഫറന്‍സില്‍ മികച്ച പേപ്പര്‍ അവതരണത്തിനുള്ള ഗോള്‍ഡ് മെഡല്‍ കേരള കേന്ദ്ര സര്‍വകലാശാല അധ്യാപകന്. ഇന്‍ക്ലൂഷന്‍ ഓഫ് ഇന്‍ഡിജിനസ് ട്രൈബ്സ് ഇന്റ്റു ഡിജിറ്റല്‍ എക്കണോമി; എ മോഡല്‍ ഫോര്‍ ദ മലബാര്‍ റീജ്യണ്‍ എന്ന വിഷയത്തിലുള്ള റിസര്‍ച്ച് പേപ്പറിന് കൊമേഴ്സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം അസി. പ്രൊഫ. ഡോ. രാമകൃഷ്ണ ബന്ദാരുവിനാണ് അവാര്‍ഡ് ലഭിച്ചത്. ബംഗളൂരുവില്‍ നടന്ന മൂന്ന് ദിവസത്തെ കോണ്‍ഫറന്‍സില്‍ ബെസ്റ്റ് ബിസിനസ് അക്കാദമിക് ഓഫ് ദ ഇയര്‍ 2025 ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. 2019ലും 2022ലും സില്‍വര്‍ മെഡല്‍ ലഭിച്ചിരുന്നു. തെലങ്കാന സ്വദേശിയായ ഡോ. രാമകൃഷ്ണ ബന്ദാരു 2022 മുതല്‍ കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപകനാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it