തിളക്കം ചൂടി ഹൃദിന്‍

നീലേശ്വരം: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ എസ്.സി വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം റാങ്ക് നേടി നീലേശ്വരം സ്വദേശി ഹൃദിന്‍ എസ്. ബിജു കാസര്‍ കോട് ജില്ലയ്ക്ക് അഭിമാനമായി. സംസ്ഥാ ന തലത്തില്‍ 114-ാം റാങ്കുകാരനാണ്. ചെന്നൈ ഐ.ഐ.ടിയിലാണ് ഇനി പഠിക്കുക. കണ്ണൂര്‍ വിമാനത്താവളം കലാവസ്ഥ ഉദ്യോഗസ്ഥന്‍ നീലേശ്വരം പേരോല്‍ ആരാധനാ ഓഡിറ്റോറിയത്തിന് സമീപത്തെ വി. ബിജുവിന്റെയും ഉപ്പിലിക്കൈ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ജി.എസ് ശ്വേതയുടെയും ഏകമകനാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it