ആയിഷത്ത് നിദയ്ക്ക് ഒരു കോടി രൂപയുടെ മേരി ക്യൂറി സ്‌കോളര്‍ഷിപ്പ്

കാസര്‍കോട്: പട്‌ളയിലെ യുവശാസ്ത്രജ്ഞക്ക് ഒരുകോടി രൂപ വരുന്ന മേരി ക്യൂറി ഫെലോഷിപ്പോടുകൂടി ഫ്രാന്‍സില്‍ ഗവേഷണത്തിന് അവസരം ലഭിച്ചു. ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെ കീഴില്‍ ടുളുസിലുള്ള ജിയോ സയന്‍സ് എന്‍വയോണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് പി.എച്ച്.ഡി ചെയ്യാന്‍ ആയിഷത്ത് നിദക്ക് ക്ഷണം ലഭിച്ചത്.

കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ബി.എസ്.സി. ജിയോളജി പഠിച്ച ശേഷം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് മറൈന്‍ ജിയോളജിയില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ നിദ പട്‌ളയിലെ മുന്‍ പ്രവാസിയും സുള്ള്യയില്‍ വ്യാപാരിയുമായ പി.എ അബ്ദുല്‍ ഖാദറിന്റെയും മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി ഐ.എം. ജസീല ബാനുവിന്റെയും മകളാണ്. കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പിന്‍ബലത്തിലാണ് നിദ നേട്ടം സ്വന്തമാക്കിയത്. ഫെബ്രുവരി 3ന് ഫ്രാന്‍സിലേക്ക് പുറപ്പെടും.

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്, നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐ.ആര്‍.ഐ.എസ്. സീസ്‌മോളജി തുടങ്ങിയ രാജ്യത്തെ മികവുറ്റ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ പരിശീലനങ്ങളിലും ശില്‍പശാലകളിലും പങ്കെടുത്ത നിദയുടെ ശ്രദ്ധേയമായ അക്കാദമിക മികവാണ് മേരി ക്യൂറി ഫെലോഷിപ്പിന് അര്‍ഹയാക്കിയത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it