ഖത്തറില്‍ വളണ്ടിയര്‍ സേവനത്തിന് ബംബ്രാണ സ്വദേശിക്ക് ഫിഫയുടെ അംഗീകാരം

മികച്ച വളണ്ടിയര്‍ സേനവത്തിന് ഫിഫയുടെ അംഗീകാരം ബംബ്രാണ സ്വദേശി സിദ്ദിഖ് നമ്പിടി സ്വീകരിക്കുന്നു
കുമ്പള: ഖത്തറില്‍ മികച്ച വളണ്ടിയര്‍ സേവനത്തിന് കുമ്പള ബംബ്രാണ സ്വദേശി സിദ്ദീഖ് നമ്പിടിക്ക് ഫിഫയുടെ അംഗീകാരം. ലുസൈല്‍ ഫാന്‍സോണില്‍ കഴിഞ്ഞ ദിവസം നടന്ന ആഘോഷ പരിപാടിയില്‍ അണ്ടര്‍-17 ലോകകപ്പ് വിഭാഗത്തിലെ സേവനത്തിനാണ് സിദ്ദീഖ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. അണ്ടര്‍-17 ലോകകപ്പ്, ഫിഫ അറബ് കപ്പ്, ഫിഫ ഇന്റര്‍കോര്‍ഡിനെന്റല്‍ കപ്പ് തുടങ്ങിയവക്കായി ഫിഫ നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷ നല്‍കിയ കാല്‍ലക്ഷത്തോളം പേരില്‍ നിന്ന് 4500 പേര്‍ക്കാണ് വിവിധ വിഭാഗങ്ങളില്‍ അവസരം ലഭിച്ചത്. ഇതില്‍ അണ്ടര്‍-17 ലോകകപ്പിലെ സേവനത്തിനാണ് സിദ്ദീഖിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സിദ്ദീഖ് 15 വര്‍ഷത്തോളമായി ദോഹയില്‍ ജോലി ചെയ്തുവരികയാണ്. ഇതിനോടകം വിവിധ മേഖലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
Next Story

