അഖിലേന്ത്യാ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: പി. മുഹമ്മദിന് ഒന്നാം സ്ഥാനം

മുഹമ്മദ് പി., അഹമ്മദ് നിഹാന്‍ അലി, കെ.എസ്. മുഹമ്മദ് അബ്ദുല്ല
തളങ്കര: നജാത്ത് ഖുര്‍ആന്‍ കോളേജിന്റെ 13-ാം വാര്‍ഷിക-ഒന്നാം സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യാ ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ കോഴിക്കോട് മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിലെ മുഹമ്മദ് പി. ഒന്നാം സ്ഥാനം നേടി. മലപ്പുറം പാണക്കാട് സ്‌ട്രൈറ്റ്പാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആനിലെ അഹമ്മദ് നിഹാന്‍ അലി കളാങ്കോടന്‍ രണ്ടും തൃശൂര്‍ ദാറുസ്സലാം ഇസ്ലാമിക് ആന്റ് ആര്‍ട്‌സ് കോളേജിലെ മുഹമ്മദ് അബ്ദുല്ല കെ.എസ്. മൂന്നും സ്ഥാനം നേടി. നാന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്ന് സെഫിഫൈനല്‍ റൗണ്ടിലെത്തിയ 20 പേരും അവരില്‍ നിന്ന് ഫൈനലിലെത്തിയ ആറ് പേരുമാണ് അവസാന റൗണ്ടില്‍ മത്സരിച്ചത്. മത്സരം കാണാന്‍ നൂറ് കണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. സ്വാഗത സംഘം ചെയര്‍മാന്‍ യഹ്‌യ തളങ്കര സമ്മാനദാനം നിര്‍വ്വഹിച്ചു.

