Begin typing your search above and press return to search.
ആദില്‍ ഇഷാന് ഷാര്‍ജ എക്‌സലന്‍സ് അവാര്‍ഡ്

ആദില്‍ ഇഷാന്
കാസര്‍കോട്: ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കോട്ടിക്കുളത്തെ ആദില്‍ ഇഷാന് ഷാര്‍ജ എക്‌സലന്‍സ് അവാര്‍ഡ്. കോട്ടിക്കുളത്തെ മുഹമ്മദ് ബഷീറിന്റെയും ചെമ്മനാട് മാളിക ഹൗസില്‍ ഫാത്തിമത് റോസിനയുടെയും മകനാണ്. ഷാര്‍ജ അവാര്‍ഡ് ഫോര്‍ എജുക്കേഷണല്‍ എക്‌സലന്‍സ് മുപ്പതാമത് പതിപ്പില്‍ ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഷാര്‍ജ പ്രൈവറ്റ് എജുക്കേഷണല്‍ അതോറിറ്റി സംഘടിപ്പിച്ച അവാര്‍ഡ് യൂണിവേഴ്‌സിറ്റി സിറ്റി ഹാളിലാണ് നടന്നത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക സാധ്യതകള്‍ കണ്ടെത്താനും ഉപയോഗപ്പെടുത്താനും മികവ് പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെടുത്താനും ഫലപ്രദമായി സംഭാവന നല്‍കാനും ലക്ഷ്യമിടുന്നതാണ് അവാര്‍ഡ്.
Next Story