ദഖീറത്ത് സ്‌കൂളിന്റെ നേട്ടം ഇതിഹാസ തുല്യം-പ്രൊഫ. കെ.പി ജയരാജന്‍

തളങ്കര: തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എസ്.എസ്.എല്‍.സി ബാച്ച് ആരംഭിച്ചത് മുതല്‍ ഒരു വര്‍ഷം പോലും ഒരു കുട്ടിയും പരാജയപ്പെടാതെ തുടര്‍ച്ചയായി 25 വര്‍ഷമായി സമ്പൂര്‍ണ്ണ വിജയം നേടി സ്‌കൂള്‍ ഇതിഹാസതുല്യമായ നേട്ടം തന്നെയാണ് കൊയ്തിരിക്കുന്നതെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളറും നീലേശ്വരം നഗരസഭാ മുന്‍ ചെയര്‍മാനുമായ പ്രൊഫ. കെ.പി ജയരാജന്‍ പറഞ്ഞു. ഈ നേട്ടം കേരളത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ […]

തളങ്കര: തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എസ്.എസ്.എല്‍.സി ബാച്ച് ആരംഭിച്ചത് മുതല്‍ ഒരു വര്‍ഷം പോലും ഒരു കുട്ടിയും പരാജയപ്പെടാതെ തുടര്‍ച്ചയായി 25 വര്‍ഷമായി സമ്പൂര്‍ണ്ണ വിജയം നേടി സ്‌കൂള്‍ ഇതിഹാസതുല്യമായ നേട്ടം തന്നെയാണ് കൊയ്തിരിക്കുന്നതെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളറും നീലേശ്വരം നഗരസഭാ മുന്‍ ചെയര്‍മാനുമായ പ്രൊഫ. കെ.പി ജയരാജന്‍ പറഞ്ഞു. ഈ നേട്ടം കേരളത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരേയും ദഖീറത്ത് വനിതാ കോളേജില്‍ നിന്ന് മികച്ച മാര്‍ക്ക് നേടി വിജയിച്ചവരേയും എല്‍.എസ്.എസ്-യു.എസ്.എസ് നേടിയ വിദ്യാര്‍ത്ഥികളേയും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ നേടിയ വിദ്യാര്‍ത്ഥികളേയും അനുമോദിക്കുന്നതിന് ദഖീറത്തുല്‍ ഉഖ്‌റാ സംഘം സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ മഞ്ജുകുര്യാക്കോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ കെ.എം ഹനീഫ്, സ്‌കൂള്‍ മാനേജര്‍ എം.എ ലത്തീഫ്, വൈസ് പ്രസിഡണ്ടുമാരായ അബ്ദുല്ല മീത്തല്‍, എന്‍.കെ അമാനുല്ല, സെക്രട്ടറിമാരായ പി.എ റഊഫ് പള്ളിക്കാല്‍, ബി.യു അബ്ദുല്ല, യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, മുന്‍ പ്രിന്‍സിപ്പല്‍ അച്യുതന്‍ മാസ്റ്റര്‍, സവിത ടീച്ചര്‍, രജിത ടീച്ചര്‍, പി.ടി.എ പ്രസിഡണ്ട് ഫൈസല്‍ പടിഞ്ഞാര്‍ സംസാരിച്ചു. സംഘം പ്രവര്‍ത്തക സമിതി അംഗങ്ങളായ ടി.ഇ മുക്താര്‍, ടി.എസ് ഗഫൂര്‍ ഹാജി, അഷ്‌റഫ് ഫോര്‍ യു തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്‌കൂളിലേക്ക് കഴിഞ്ഞ തവണത്തെ എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ച മൈക്ക് സെറ്റ് ടി.ഇ അബ്ദുല്ല ഏറ്റുവാങ്ങി. പി.പി ശ്യാമള ടീച്ചര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it