വൈദ്യപരിശോധനക്കിടെ അടിപിടിക്കേസില്‍ പ്രതിയായ അധ്യാപകന്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്നു

കൊല്ലം: അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ വൈദ്യ പരിശോധനക്കെത്തിച്ച അധ്യാപകനായ പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തി. ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനിയായ ഡോ. വന്ദനാദാസാ(23)ണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്.സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകന്‍ കുടവട്ടൂര്‍ പൂയപ്പള്ളി സ്വദേശി സന്ദീപി(42)നെ അറസ്റ്റ് ചെയ്തു. ഡോക്ടറെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ അടക്കം […]

കൊല്ലം: അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ വൈദ്യ പരിശോധനക്കെത്തിച്ച അധ്യാപകനായ പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തി. ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനിയായ ഡോ. വന്ദനാദാസാ(23)ണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്.
സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകന്‍ കുടവട്ടൂര്‍ പൂയപ്പള്ളി സ്വദേശി സന്ദീപി(42)നെ അറസ്റ്റ് ചെയ്തു. ഡോക്ടറെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ അടക്കം അഞ്ച് പേരെയും പ്രതി അക്രമിച്ചു. ആസ്പത്രിയിലെ ഗാര്‍ഡ് മണിലാല്‍, ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി എന്നിവര്‍ക്ക് പ്രതിയുടെ കുത്തേറ്റു. ഇവര്‍ ചികിത്സയിലാണ്.
അടുത്ത വീട്ടുകാരുമായി ഉണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ടാണ് സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആസ്പത്രിയിലെത്തിച്ചത്. അടിപിടിയില്‍ സന്ദീപിന്റെ കാലിന് മുറിവേറ്റിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ഡോ. വന്ദനാദാസ് സന്ദീപിന്റെ കാലിലെ മുറിവുകള്‍ പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക എടുത്ത് ഡോക്ടറുടെ മുഖത്തും തലയിലും മുതുകിലും കുത്തുകയായിരുന്നു. മുതുകില്‍ ആറ് കുത്തുകള്‍ ഏറ്റിട്ടുണ്ട്. പിന്നില്‍ നിന്നാണ് കുത്തിയത്. വന്ദനയെ ഉടന്‍ തന്നെ തിരുവനന്തപുരം കിംസ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊലീസിന്റെ കണ്‍മുന്നില്‍ വെച്ചാണ് പ്രതിയായ അധ്യാപകന്റെ ആക്രമണമെന്നത് ഗൗരവമായി കാണുന്നു. വൈദ്യ പരിശോധനക്കിടെ അക്രമാസക്തനായതിന്റെ കാരണം വ്യക്തമല്ല. ബന്ധുവായ ബിനു എത്തിയതോടെയാണ് ഇയാള്‍ അക്രമാസക്തനായതെന്ന് പറയുന്നു. ബിനുവിനെ അടിച്ച് താഴെ വീഴ്ത്തിയ ശേഷമാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പ്രതിയെ കൊണ്ടുവന്ന പൊലീസുകാര്‍ ഡ്രസിംഗ് റൂമില്‍ കയറ്റിയ ശേഷം പുറത്തിരിക്കുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നും സസ്‌പെന്‍ഷനിലായിരുന്നുവെന്നും ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് പുറത്തിറങ്ങിയ ആളാണെന്നും പൊലീസ് പറഞ്ഞു.
വനിതാ ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു. നാളെ രാവിലെ 8 മണി വരെയാണ് ഡോക്ടര്‍മാരുടെ സമരം. എന്നാല്‍ അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it