കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ ഒരു പ്രതി റിമാണ്ടില്‍

ബേക്കല്‍: ഉദുമ പഞ്ചായത്ത് കാര്യാലയത്തിന് എതിര്‍വശത്തുള്ള ലോഡ്ജില്‍ നിന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അറസ്റ്റിലായ ഒരു പ്രതിയെ കോടതി റിമാണ്ട് ചെയ്തു. പള്ളിക്കര പൂച്ചക്കാട് സ്വദേശി താജു എന്ന താജുദ്ദീനെ(35)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസത്രേട്ട്(രണ്ട്) കോടതി റിമാണ്ട് ചെയ്തത്. കൊണ്ടോട്ടിയിലെ അന്‍വറിനെ(30) തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളിലൊരാളായ താജുദ്ദീനെ ഇന്നലെ രാത്രിയോടെ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, സി.ഐ പി രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് […]

ബേക്കല്‍: ഉദുമ പഞ്ചായത്ത് കാര്യാലയത്തിന് എതിര്‍വശത്തുള്ള ലോഡ്ജില്‍ നിന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അറസ്റ്റിലായ ഒരു പ്രതിയെ കോടതി റിമാണ്ട് ചെയ്തു. പള്ളിക്കര പൂച്ചക്കാട് സ്വദേശി താജു എന്ന താജുദ്ദീനെ(35)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസത്രേട്ട്(രണ്ട്) കോടതി റിമാണ്ട് ചെയ്തത്. കൊണ്ടോട്ടിയിലെ അന്‍വറിനെ(30) തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളിലൊരാളായ താജുദ്ദീനെ ഇന്നലെ രാത്രിയോടെ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, സി.ഐ പി രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. താജുദ്ദീന്‍ മുമ്പ് പൂച്ചക്കാട്ട് റസ്റ്റോറന്റ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. രാത്രി അസമയത്തും പ്രവര്‍ത്തിച്ചതിനാല്‍ ഈ റസ്റ്റോറന്റ് ബേക്കല്‍ പൊലീസ് അടപ്പിക്കുകയാണുണ്ടായത്. ജൂലായ് 28ന് രാത്രി അന്‍വറിനെ പള്ളത്തെ ലോഡ്ജില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി രണ്ട് മൊബൈല്‍ ഫോണുകളും എട്ടായിരം രൂപയും തട്ടിയെടുത്തെന്നാണ് കേസ്. അന്‍വറിനെയും കൊണ്ട് കര്‍ണാടക ഹാസന്‍ ഭാഗത്തേക്ക് നീങ്ങിയ സംഘത്തെ കര്‍ണാടക പൊലീസ് തടയുകയും അന്‍വറിനെയും വാഹനവും ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയുമായിരുന്നു. കാര്‍ കസ്റ്റഡിയിലെടുത്ത ബേക്കല്‍ പൊലീസ് കവര്‍ച്ചാസംഘത്തില്‍പെട്ട താജുദ്ദീനെ പിന്നീട് പിടികൂടുകയായിരുന്നു. കേസില്‍ 12 പ്രതികളാണുള്ളത്. മറ്റ് പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it