പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി റിമാണ്ടില്‍; കുട്ടികളുടെ മാതാവിനെതിരെയും കേസ്

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനേഴും പതിനൊന്നും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. ചെങ്കള തെക്കില്‍ പള്ളത്തുങ്കാലിലെ പി. അബ്ദുള്‍ലത്തീഫിനെ(41)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്.ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അബ്ദുല്‍ലത്തീഫിനെ അറസ്റ്റ് ചെയ്തത്.പീഡനത്തിന് ഒത്താശ നല്‍കിയതിന് പെണ്‍കുട്ടികളുടെ മാതാവിനെതിരെയും പൊലീസ് കേസെടുത്തു. മാതാവ് ബന്ധുവെന്ന് പരിചയപ്പെടുത്തി അബ്ദുള്‍ലത്തീഫിനെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. പീഡനത്തിന് മാതാവിന്റെ പ്രേരണയുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനേഴും പതിനൊന്നും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. ചെങ്കള തെക്കില്‍ പള്ളത്തുങ്കാലിലെ പി. അബ്ദുള്‍ലത്തീഫിനെ(41)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്.
ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അബ്ദുല്‍ലത്തീഫിനെ അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഒത്താശ നല്‍കിയതിന് പെണ്‍കുട്ടികളുടെ മാതാവിനെതിരെയും പൊലീസ് കേസെടുത്തു. മാതാവ് ബന്ധുവെന്ന് പരിചയപ്പെടുത്തി അബ്ദുള്‍ലത്തീഫിനെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. പീഡനത്തിന് മാതാവിന്റെ പ്രേരണയുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it