പൊലീസ് പിടികൂടാതിരിക്കാന്‍ യാചകനായി കറങ്ങി: യുവാവിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി റിമാണ്ടില്‍

കാഞ്ഞങ്ങാട്: ചാലിങ്കാലില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഒളിവില്‍ കഴിയുന്നതിനിടെ അറസ്റ്റിലായ പ്രതിയെ റിമാണ്ട് ചെയ്തു. ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. സുശീല ഗോപാലന്‍ നഗറിലെ നീലകണ്ഠനെ (38) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബംഗളൂരു സ്വദേശി ഗണേശന്‍ എന്ന സെല്‍വരാജി (58)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് റിമാണ്ട് ചെയ്തത്. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബംഗളൂരു ബണ്ണാര്‍ഗട്ടയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മാറി മാറി താമസിച്ച ഗണേശന്‍ പൊലീസ് പിടിക്കുന്നതൊഴിവാക്കാന്‍ […]

കാഞ്ഞങ്ങാട്: ചാലിങ്കാലില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഒളിവില്‍ കഴിയുന്നതിനിടെ അറസ്റ്റിലായ പ്രതിയെ റിമാണ്ട് ചെയ്തു. ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. സുശീല ഗോപാലന്‍ നഗറിലെ നീലകണ്ഠനെ (38) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബംഗളൂരു സ്വദേശി ഗണേശന്‍ എന്ന സെല്‍വരാജി (58)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് റിമാണ്ട് ചെയ്തത്. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബംഗളൂരു ബണ്ണാര്‍ഗട്ടയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മാറി മാറി താമസിച്ച ഗണേശന്‍ പൊലീസ് പിടിക്കുന്നതൊഴിവാക്കാന്‍ യാചകനായി പലയിടങ്ങളിലും കറങ്ങിയിരുന്നതായാണ് വിവരം. തമിഴ്‌നാട്ടിലാണ് യാചക വേഷത്തില്‍ കറങ്ങിയത്. ഗണേശനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുവാന്‍ പൊലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. കൊല്ലപ്പെട്ട നീലകണ്ഠന്റെ സഹോദരി ഭര്‍ത്താവാണ് ഗണേശന്‍. ഓഗസ്റ്റ് ഒന്നിനാണ് സംഭവം. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ഗണേശന് വേണ്ടി നാല് മാസമായി അമ്പലത്തറ പൊലീസ് സംഘം കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ അന്വേഷിച്ചുവരികയായിരുന്നു. ബണ്ണാര്‍ഗട്ടയിലുള്ള മകളുടെ വീട്ടിലെത്തിയ വിവരമറിഞ്ഞാണ് പൊലീസെത്തി പിടികൂടിയത്. നിര്‍മാണ കരാര്‍ തൊഴിലാളിയായ ഗണേശന്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കൂലി മുഴുവനും നല്‍കാതെ പിടിച്ചു വച്ചിരുന്നു. നീലകണ്ഠന്‍ ഇതറിഞ്ഞ് ചോദ്യം ചെയ്തിരുന്നു. ഇതെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് കണ്ടെത്തല്‍. നീലകണ്ഠന്റെ മരുമകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൂലി കുറച്ചു കൊടുത്തത്. നാലുമാസമായി മുങ്ങി നടക്കുന്ന ഗണേശനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടിസും ഇറക്കിയിരുന്നു.

Related Articles
Next Story
Share it